പ്രേമിച്ചയാളെ വിവാഹം കഴിക്കാന്‍ മതം മാറി; മമ്മൂട്ടി, മോഹന്‍ലാല്‍ അടക്കമുള്ള സൂപ്പര്‍താരങ്ങളുടെ നായികയായി അഭിനയിച്ച നടി ഇന്ദ്രജയുടെ ജീവിതം ഇങ്ങനെ

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ഇന്ദ്രജ. മലയാളത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം തുടങ്ങിയ മുന്‍നിര നായകന്‍മാരുടെയെല്ലാം നായികയായി ഇന്ദ്രജ 

2007 ലാണ് ഇന്ദ്രജ അവസാനമായി മലയാളത്തില്‍ അഭിനയിച്ചത്.

ഇന്ദ്രജയുടെ വിവാഹവും വ്യക്തിജീവിതവും അധികം ആര്‍ക്കും അറിയില്ല. തമിഴ് ടെലിവിഷന്‍ നടനായ അബ്സാര്‍ ആണ് ഇന്ദ്രജയുടെ ജീവിതപങ്കാളി. 

വീട്ടില്‍ ഏറെ കോലാഹലങ്ങള്‍ സൃഷ്ടിച്ച വിവാഹമായിരുന്നു തങ്ങളുടേതെന്ന് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇന്ദ്രജ പറഞ്ഞിട്ടുണ്ട്.

‘അബ്സാറും ഞാനും സുഹൃത്തുക്കളായിരുന്നു. ആറ് വര്‍ഷത്തോളം അടുത്ത പരിചയമുണ്ടായിരുന്നു. അദ്ദേഹം മുസ്ലിം ആണ്.

ഒരുമിച്ച് ജോലി ചെയ്തുള്ള അനുഭവമൊക്കെയുണ്ട്. അങ്ങനെയാണ് പ്രണയത്തിലാകുന്നത്.

എന്റെ വ്യക്തിപരമായ തീരുമാനങ്ങളില്‍ ഇടപെടാത്ത ഒരാളാണ് അദ്ദേഹം

അത്ര റൊമാന്റിക് ഒന്നും അല്ലെങ്കിലും എല്ലാവരോടും ദയയും സ്നേഹവുമുള്ള വ്യക്തിത്വമാണ്. 

screenima.com

or visit us at

Like & Share