കേക്ക് പങ്കിട്ട് വിവാഹവാര്‍ഷികം ആഘോഷിക്കുന്ന ചാക്കോച്ചനും പ്രിയയും; കുസൃതി നോട്ടവുമായി മകന്‍ ഇസഹാക്ക്
വിവാഹവാര്‍ഷികം ആഘോഷിച്ച് മലയാളത്തിന്റെ ചോക്ലേറ്റ് ഹീറോ കുഞ്ചാക്കോ ബോബന്‍.
കുഞ്ചാക്കോ ബോബനും പ്രിയയും ജീവിതത്തില്‍ ഒന്നിച്ചിട്ട് ഇന്നേക്ക് 17 വര്‍ഷമായി.
കേക്ക് മുറിച്ച് വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന ചിത്രങ്ങള്‍ കുഞ്ചാക്കോ ബോബന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.
കുഞ്ചാക്കോ ബോബനും പ്രിയയും പരസ്പരം മധുരം പങ്കിടുന്നത് ചിത്രങ്ങളില്‍ കാണാം.
അപ്പനും അമ്മയും കേക്ക് പങ്കിടുമ്പോള്‍ ഇരുവര്‍ക്കും നടുവില്‍ നിന്ന് കുസൃതിച്ചിരി പാസാക്കുകയാണ് മകന്‍ ഇസഹാക്ക്.
കേക്കും രണ്ടാള്‍ക്കും ഇഷ്ടമുള്ള ഭക്ഷണങ്ങളും തയാറാക്കിയാണ് വിവാഹ വാര്‍ഷികം ഇരുവരും ആഘോഷിച്ചത്.
or visit us at