സിബിഐ 5 ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലേക്ക്; നെറ്റ്ഫ്‌ളിക്‌സില്‍ കാണാം
മമ്മൂട്ടി ചിത്രം സിബിഐ 5 – ദ ബ്രെയ്ന്‍ ഒ.ടി.ടി.
പ്ലാറ്റ്‌ഫോമിലേക്ക്. നെറ്റ്ഫ്‌ളിക്‌സിലാണ് ചിത്രം എത്തുക. ജൂണ്‍ മൂന്ന് മുതല്‍ ഒ.ടി.ടി.
പ്ലാറ്റ്‌ഫോമില്‍ ചിത്രം കാണാം.
എസ്.എന്‍.സ്വാമിയുടെ തിരക്കഥയില്‍ കെ.മധുവാണ് സിബിഐ 5 സംവിധാനം ചെയ്തത്.
മേയ് ഒന്നിനായിരുന്നു തിയറ്റര്‍ റിലീസ്.
സേതുരാമയ്യര്‍ സിബിഐ എന്ന ഐക്കോണിക് കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിച്ചത്.
തിയറ്ററുകളില്‍ ശരാശരി പ്രതികരണമാണ് സിബിഐ 5 നേടിയത്.
എന്നിട്ടും ബോക്‌സ്ഓഫീസില്‍ 40 കോടിക്ക് അടുത്ത് കളക്ഷന്‍ നേടാന്‍ സിബിഐ 5 ന് സാധിച്ചു.
screenima.com
or visit us at
Like & Share
Learn more