എന്നിട്ടും തളരാതെ മംമ്ത, അതിജീവനത്തിന്റെ കഥ
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രിയാണ് മംമ്ത മോഹന്‍ദാസ്.
സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയ സമയത്താണ് മംമ്തയുടെ ജീവിതത്തിലേക്ക് കാന്‍സര്‍ എന്ന വില്ലന്‍ കടന്നുവരുന്നത്.
എന്നാല്‍ മരണത്തെ മുന്നില്‍കണ്ട നിമിഷങ്ങളെ മംമ്ത പോരാടി തോല്‍പ്പിച്ചു.
പഴയതിനേക്കാള്‍ ഊര്‍ജ്ജസ്വലയായി താരം സിനിമയിലേക്ക് തിരിച്ചെത്തുകയും ചെയ്തു.
ശരീരത്തിലെ ലിംഫ് നോഡുകളെ ഗുരുതരമായി ബാധിക്കുന്ന ഹോഡ്ഗ്കിന്‍സ് ലിംഫോമയായിരുന്നു 2009 ല്‍ മംമ്തയില്‍ സ്ഥിരീകരിച്ചത്.
ഏഴ് വര്‍ഷത്തോളമാണ് മംമ്ത ഈ രോഗത്തോട് പോരാടിയത്.
കരുത്തും ആത്മവിശ്വാസവും കൊണ്ട് കൃത്യമായ ചികിത്സകള്‍ നേടി മംമ്ത പിന്നീട് ജീവിതത്തിലേക്ക് തിരിച്ചെത്തി.
അതിനിടയിലാണ് വിവാഹവും ഒരു വര്‍ഷത്തിനു ശേഷമുള്ള വിവാഹമോചനവും. ഇത് മംമ്തയെ മാനസികമായി ഒരുപാട് തളര്‍ത്തി.
അങ്ങനെ ഏഴ് വര്‍ഷത്തിലേറെ കാന്‍സറിനോട് പടപൊരുതി ജയിച്ച മംമ്ത വീണ്ടും സിനിമയില്‍ സജീവമാകുകയായിരുന്നു.
Burst
Like & Share
screenima.com
Learn more