കിടിലന്‍ ചിത്രങ്ങളുമായി നടി പൂര്‍ണിമ ഇന്ദ്രജിത്ത്. സാരിയില്‍ അതീവ സുന്ദരിയായാണ് താരത്തെ കാണുന്നത്.
താരത്തിന്റെ ചിരി തന്നെയാണ് ചിത്രത്തിലെ ശ്രദ്ധാകേന്ദ്രം.
സ്വയം തയ്യാറാക്കിയ വസ്ത്രം അണിഞ്ഞാണ് ഫാഷന്‍ ഡിസൈനര്‍ കൂടിയായ പൂര്‍ണിമ പുതിയ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
വസ്ത്രത്തിന്റെ കാര്യത്തില്‍ യാതൊരു കോമ്പ്രമൈസും ചെയ്യാത്ത താരമാണ് പൂര്‍ണിമ ഇന്ദ്രജിത്ത്.
രഘുനാഥ് പാലേരി എഴുതി സംവിധാനം ചെയ്ത ഒന്ന് മുതല്‍ പൂജ്യം വരെ എന്ന ചിത്രത്തില്‍ ബാലതാരമായാണ് പൂര്‍ണിമയുടെ സിനിമ അരങ്ങേറ്റം.
പിന്നീട് പല സിനിമകളിലും ശ്രദ്ധേയമായ വേഷം ചെയ്ത പൂര്‍ണിമ കാതലുക്ക് മരൈദെ എന്ന തമിഴ് ചിത്രത്തിലും കോട്ടന്‍ മേരി എന്ന ഇംഗ്ലീഷ് ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.
ഈ വര്‍ഷം പുറത്തിറങ്ങിയ കോബാട്ട് ബ്ലൂ എന്ന ഹിന്ദി ചിത്രത്തിലെ വേഷവും ഏറെ ശ്രദ്ധ നേടിയിരുന്നു.
സിനിമ ജീവിതത്തിനപ്പുറത്തേക്ക് മലയാളി പ്രേക്ഷകര്‍ക്ക് പൂര്‍ണിമ പരിചിതയാകുന്നത് ടെലിവിഷന്‍ ഷോകളിലൂടെയാണ്.
or visit us at