ഇനി ബിഗ് ബോസ് വീട്ടിലേക്ക് ഇല്ല ! എലിമിനേറ്റ് ആയ ജാനകി മുംബൈ വിട്ടു
ബിഗ് ബോസ് വീട്ടില്‍ നിന്ന് ഒരു മത്സരാര്‍ഥി പുറത്തായിരിക്കുകയാണ്. ജാനകി സുധീറാണ് എലിമിനേറ്റ് ചെയ്യപ്പെട്ടത്.
വോട്ടിങ്ങിലൂടെയായിരുന്നു എലിമിനേഷന്‍ പ്രക്രിയ നടന്നത്. ജാനകിക്ക് കുറവ് വോട്ട് ലഭിച്ച സാഹചര്യത്തിലാണ് പുറത്ത് പോകേണ്ടി വന്നത്.
എലിമിനേറ്റ് ചെയ്യപ്പെട്ടെങ്കിലും വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ജാനകി വീണ്ടും ബിഗ് ബോസിലേക്ക് തിരിച്ചെത്തുമോ എന്നാണ് ആരാധകരുടെ ഇടയില്‍ ഉയര്‍ന്ന ചോദ്യം.
ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങിയ ജാനകി ഫ്ളൈറ്റില്‍ നിന്നുള്ള ഫോട്ടോയാണ് ആദ്യം പങ്കുവെച്ചത്
ഇന്‍സ്റ്റാഗ്രാം പേജിലൂടെ നല്‍കിയ ചിത്രത്തില്‍ ‘മുംബൈ, മഹാരാഷ്ട്ര’ എന്ന് നടി സൂചിപ്പിക്കുകയും ചെയ്തു.
ജാനകി നാട്ടിലേക്ക് മടങ്ങി പോവുന്നതിന്റെ ചിത്രങ്ങളായിരുന്നു ഇത്. ഒരു വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ഉണ്ടാവില്ലെന്ന് ഇതിലൂടെ വ്യക്തമാവുകയും ചെയ്തു.
നിലവില്‍ എറണാകുളത്തേക്കാണ് ജാനകി പോയത്. അവിടെ എത്തിയ ശേഷമുള്ള ചിത്രങ്ങളും നടി പങ്കുവെച്ചു.
or visit us at