ഭീഷ്മ പര്‍വ്വത്തിന്റെ പ്രീ റിലീസ് ബിസിനസ് നടന്നത് കോടികള്‍ക്ക് ! കണക്കുകള്‍ പുറത്ത്
മമ്മൂട്ടി ചിത്രം ഭീഷ്മ പര്‍വ്വത്തിന് റിലീസിന് മുന്‍പേ കോടികള്‍ ബിസിനസ് നടന്നുകഴിഞ്ഞെന്ന് റിപ്പോര്‍ട്ട്
സിനിമയുടെ പ്രീ റിലീസ് ബിസിനസ് ഏതാണ്ട് 25 കോടിക്ക് നടന്നതായാണ് പുറത്തുവരുന്ന വിവരം.
സാറ്റലൈറ്റ്, ഒ.ടി.ടി. അവകാശങ്ങള്‍ക്ക് മാത്രമായി ഏതാണ്ട് 25 കോടി ഭീഷ്മ പര്‍വ്വത്തിനു ലഭിച്ചെന്നാണ് വിവരം.
അമല്‍ നീരദ് സംവിധാനം ചെയ്തിരിക്കുന്ന ഭീഷ്മപര്‍വ്വത്തിന്റെ ടീസറും പോസ്റ്ററുകളും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
മാസ് ആന്റ് സ്‌റ്റൈലിഷ് ക്യാരക്ടറായാണ് മമ്മൂട്ടി ഭീഷ്മപര്‍വ്വത്തില്‍ എത്തുന്നത്.
സംവിധായകന്‍ അമല്‍ നീരദ്, നവാഗതനായ ദേവദത് ഷാജി എന്നിവര്‍ ചേര്‍ന്ന് രചിച്ച ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് ആനന്ദ് സി ചന്ദ്രനും സംഗീതമൊരുക്കിയത് സുഷിന്‍ ശ്യാമുമാണ്.