ടിക്കറ്റെടുക്കാത്തവര്‍ക്ക് പടം കാണാന്‍ ഹോട്ട്സ്റ്റാറില്‍ ഭീഷ്മ പര്‍വ്വം എത്തിയിട്ടുണ്ട്: മമ്മൂട്ടി

 പ്ലാറ്റ്‌ഫോമില്‍ കാണാന്‍ അവസരമുണ്ടെന്ന് മമ്മൂട്ടി. ഒ.ടി.ടി.

സിനിമ കാണാത്തവര്‍ ഹോട്ട്സ്റ്റാറില്‍ കാണണമെന്ന് മമ്മൂട്ടി അഭ്യര്‍ത്ഥിച്ചു.

 ഭീഷ്മ പര്‍വ്വം വലിയ വിജയമാക്കിയവര്‍ക്ക് നന്ദി. ഞാന്‍ പറഞ്ഞിട്ടാണല്ലോ നിങ്ങള്‍ ടിക്കറ്റെടുത്തത്. 

കാണാത്തവര്‍ക്ക് കാണാം, കണ്ടവര്‍ക്ക് വീണ്ടും കാണാം,’ മമ്മൂട്ടി പറഞ്ഞു

മാര്‍ച്ച് മൂന്നിനാണ് ഭീഷ്മ പര്‍വ്വം തിയറ്ററുകളില്‍ റിലീസ് ചെയ്തത്. അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രത്തില്‍ മൈക്കിള്‍ എന്ന മാസ് കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്.

സിനിമ തിയറ്ററുകളില്‍ വമ്പന്‍ ഹിറ്റായി. ഏതാണ്ട് 115 കോടിയുടെ വേള്‍ഡ് വൈഡ് ബിസിനസാണ് ഭീഷ്മ പര്‍വ്വം സ്വന്തമാക്കിയത്.

ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ എത്തിയെങ്കിലും കേരളത്തിലടക്കം ചില സ്‌ക്രീനുകളില്‍ ഭീഷ്മ ഇപ്പോഴും പ്രദര്‍ശിപ്പിക്കുന്നുണ്ട്.

screenima.com

or visit us at

Like & Share