ഗ്ലാമറസ് ലുക്കിൽ വീണ്ടും ആരാധകരെ ഞെട്ടിച്ച് ഭാമ.
തന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ താരം തന്നെയാണ് പങ്കുവെച്ചിരിക്കുന്നത്.
ഒരിടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചുവരാന്‍ ഒരുങ്ങുകയാണ് ഭാമ.
കുഞ്ഞിന് ജന്മം നല്‍കിയ ശേഷം ശാരീരിക വ്യായാമത്തിലൂടെ കൂടുതല്‍ മെലിഞ്ഞ് സുന്ദരിയായിരിക്കുകയാണ് താരം.
ലോഹിതദാസ് ചിത്രം നിവേദ്യത്തിലൂടെയാണ് ഭാമ സിനിമ ജീവിതത്തിന് തുടക്കം കുറിക്കുന്നത്.
പിന്നീട് ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റാൻ താരത്തിന് സാധിച്ചിരുന്നു.
മിനി സ്ക്രീൻ അവതാരികയായിട്ടായിരുന്നു ഭാമയുടെ തുടക്കം.
സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന താലി ഭാമയുടെ കരിയറിലെ വഴിത്തിരിവാകുകയായിരുന്നു.
ഇതിനിടയിൽ കന്നഡ ഇൻഡസ്ട്രിയിലും ഭാമ തന്റെ സാനിധ്യം അറിയിച്ചു.
പിന്നണി ഗാന രംഗത്തും പരീക്ഷണം നടത്തിയിട്ടുണ്ട് താരം.
or visit us at