തമന്ന: ആദ്യം അതെല്ലാം എന്നെ വേദനിപ്പിച്ചു;

കരിയറിന്റെ ഏറ്റവും മികച്ച ഘട്ടത്തിലൂടെ കടന്നു പോവുകയാണ് നടി തമന്ന ഭാട്ടിയ.

തെന്നിന്ത്യയിലും ബോളിവുഡിലുമെല്ലാം ഒരുപോലെ തിളങ്ങി നില്‍ക്കുകയാണ് താരം.

തമിഴ്, തെലുങ്ക് സിനിമകളിലെ മുന്‍നിര താരമായി നിറഞ്ഞുനിന്ന തമന്നയ്ക്ക് ഈ അടുത്തകാലത്തായാണ് ബോളിവുഡില്‍ നിന്നും മികച്ച അവസരങ്ങള്‍ ലഭിച്ചു തുടങ്ങിയത്.

കരിയറില്‍ തിളങ്ങി നില്‍ക്കുമ്പോള്‍ തന്നെ നിരന്തരം വാര്‍ത്തകളിലും നിറയുന്നുണ്ട് തമന്ന.

അടുത്തിടെയാണ് നടന്‍ വിജയ് വര്‍മയുമായി പ്രണയത്തിലാണെന്ന് നടി വെളിപ്പെടുത്തിയത്. തമന്നയുടെ വെളിപ്പെടുത്തല്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറിയിരുന്നു.

ഇതിനുപിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിരവധി വിമര്‍ശനങ്ങളും ട്രോളുകളും താരത്തിന് നേരിടേണ്ടി വന്നു.

ഇതിനെതിരെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് തമന്ന.

എഴുത്തുകാരനായ ലൂക്ക് കുട്ടീഞ്ഞോയുമായുള്ള ഒരു അഭിമുഖത്തിലാണ് സോഷ്യല്‍ മീഡിയ ട്രോളുകളെയും നെഗറ്റീവ് കമന്റുകളെയും നേരിടുന്നതിനെ കുറിച്ച് നടി മനസുതുറന്നത്.

തുടക്കത്തില്‍ അതെല്ലാം തന്നെ ഏറെ വേദനിപ്പിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പോസിറ്റീവുകളിലേക്ക് നോക്കി മാത്രമാണ് തന്റെ യാത്രയെന്ന് തമന്ന പറഞ്ഞു.

താന്‍ എന്താകണം എന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ആളുകള്‍ താന്‍ എന്താകണമെന്ന് ആഗ്രഹിക്കുന്നതില്‍ അല്ലെന്നും തമന്ന വ്യക്തമാക്കി.

വെറുക്കുന്നവരും ട്രോളന്മാരും ഒരിക്കലും അവന്റെ യാത്രയുടെ ഭാഗമോ ജീവിതത്തിന്റെ ഭാഗമോ ആയിരുന്നില്ല.

അതുകൊണ്ട് തന്നെ കുറിച്ച് ഇപ്പോൾ എന്ത് വിചാരിച്ചാലും താൻ കാര്യമാക്കുന്നില്ലെന്നും താരം വ്യക്തമാക്കി.

screenima.com

or visit us at

Like & Share