‘അതൊന്നും ഞാന്‍ പറയില്ല, നിങ്ങളുടെ ഇഷ്ടം’ എന്നായിരുന്നു മഞ്ജു വാര്യരുടെ പ്രതികരണം

മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാറാണ് മഞ്ജു വാര്യര്‍. 

 ഇന്ന് മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ആദ്യ സ്ഥാനത്താണ് മഞ്ജുവുള്ളത്. 

മഞ്ജു വാര്യരെ കുറിച്ച് നിര്‍മാതാവ് പി.വി.ഗംഗാധരന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

ആ സിനിമയ്ക്ക് വേണ്ടി പ്രതിഫലം ചോദിച്ചപ്പോള്‍ മഞ്ജു നല്‍കിയ മറുപടി എന്തായിരുന്നെന്ന് ഗംഗാധരന്‍ വെളിപ്പെടുത്തി

തൂവല്‍ക്കൊട്ടാരത്തില്‍ മഞ്ജു അഭിനയിക്കാനെത്തുന്നത് തളിപ്പറമ്പില്‍ നിന്നാണ്. അന്ന് അവിടെയാണ് അവര്‍ താമസിക്കുന്നത്. 

കോഴിക്കോട് വച്ചാണ് സിനിമയെ കുറിച്ച് സംസാരിക്കുന്നത്. ഞങ്ങളുടെ സിനിമയില്‍ അഭിനയിക്കണമെന്ന് പറഞ്ഞു.

പ്രതിഫലം എത്ര വേണമെന്ന് ചോദിച്ചപ്പോള്‍ അതൊന്നും ഞാന്‍ പറയില്ല, നിങ്ങളുടെ ഇഷ്ടമെന്നായിരുന്നു മഞ്ജു പറഞ്ഞതെന്ന് ഗംഗാധരന്‍ വെളിപ്പെടുത്തി.

Burst

Like & Share

screenima.com