അതീവ ഗ്ലാമറസ് ലുക്കിൽ അശ്വതി നായർ

ഉപ്പും മുളകും എന്ന ഫ്ലവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ടെലിവിഷൻ സീരിയലിലൂടെ മലയാളി മനസിൽ ഇടംപിടിച്ച താരമാണ് അശ്വതി എസ് നായർ.

സീരിയലിലെ പൂജ ജയറാം എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കി കൊണ്ടായിരുന്നു അശ്വതി പ്രേക്ഷകരുടെ ഇഷ്ട താരമായി മാറുന്നത്.

നർത്തകിയായ അശ്വതി ടെലിവിഷൻ അവതാരികയയാണ് തന്റെ കരിയർ തുടങ്ങുന്നത്.

ഇതിനിടയിൽ മോഡലിംഗിലും സജീവമായി.

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ താരത്തിന്റെ പല പോസ്റ്റുകളും വൈറലാവുകയും നിരവധി ഫോളോവേഴ്സിനെ സൃഷ്ടിക്കുകയും ചെയ്തു.

അത്തരത്തിൽ താരം പങ്കുവെച്ചിരിക്കുന്ന ഏറ്റവും പുതിയ ഫൊട്ടോസും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

ഇപ്പോൾ കൗമുദി ചാനലിൽ സംപ്രേഷണം ചെയ്യുന്ന ലേഡീസ് ഹോസ്റ്റൽ എന്ന സീരിയലിലും ഒരു പ്രധാന റോളിൽ താരം അഭിനയിക്കുന്നുണ്ട്.

സ്റ്റാർ മാജിക് അടക്കമുള്ള മറ്റ് പരിപാടികളിലും ഇടയ്ക്ക് താരം പ്രത്യക്ഷപ്പെടാറുണ്ട്.

screenima.com

or visit us at

Like & Share