മമ്മൂട്ടിയുടെ പുതിയ മുഖം ! ഇനി ഹോളിവുഡ് ലെവല്‍ കളികള്‍ മാത്രം

ഹോളിവുഡ് ലെവല്‍ കളികള്‍ക്ക് ഒരുങ്ങിയിരിക്കുകയാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി.

മലയാളികളെ ഞെട്ടിക്കാന്‍ തയ്യാറെടുക്കുകയാണ് താരം. 

‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന സിനിമയുടെ സംവിധായകന്‍ നിസാം ബഷീര്‍ അടുത്തതായി ഒരുക്കുന്ന ചിത്രത്തില്‍ ഞെട്ടിക്കുന്ന ലുക്കിലാണ് മമ്മൂട്ടിയെത്തുന്നത്.

‘റോഷാക്ക്’ എന്നാണ് മമ്മൂട്ടി-നിസാം ബഷീര്‍ ചിത്രത്തിനു പേരിട്ടിരിക്കുന്നത്.

സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. 

 സൈക്കോളജിക്കല്‍ ക്രൈം ത്രില്ലര്‍ ഴോണറില്‍ ഉള്‍പ്പെടുന്ന ചിത്രമായിരിക്കും ‘റോഷോക്ക്’ 

ചോരപുരണ്ട തുണി മുഖത്തണിഞ്ഞ് കസേരയില്‍ ഇരിക്കുന്ന മമ്മൂട്ടിയെ പോസ്റ്ററില്‍ കാണാം.

പൃഥ്വിരാജ് പറഞ്ഞ പോലെ മമ്മൂട്ടിയുടെ കരിയറിലെ വ്യത്യസ്തമായ ഫേസ് ആണ് ഇപ്പോള്‍ കടന്നുപോകുന്നതെന്നാണ് ആരാധകര്‍ പറയുന്നത്.

 മമ്മൂട്ടിയുടെ നിര്‍മ്മാണ സംരംഭമായ മമ്മൂട്ടി കമ്പനി ആണ് സിനിമ നിര്‍മ്മിക്കുന്നത്. 

screenima.com

or visit us at

Like & Share