കേരളപ്പിറവി ആശംസകളുമായി നടി അനുശ്രീ.
ചുവപ്പ് സാരിയില്‍ അതീവ സുന്ദരിയായാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്.
‘ആശംസകള്‍…..ഒരായിരം…എന്റെ സ്വന്തം നാടിന്…നല്ല നാളെക്കായി പ്രാര്‍ത്ഥിച്ച് കൊണ്ട്..ഏവര്‍ക്കും കേരളപ്പിറവി ആശസകള്‍…’ അനുശ്രീ കുറിച്ചു
വ്യത്യസ്തമായ വേഷങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് അനുശ്രീ.
1990 ഒക്ടോബര്‍ 24 നാണ് അനുശ്രീയുടെ ജനനം.
താരത്തിനു ഇപ്പോള്‍ 32 വയസ്സായി.
മലയാളി തനിമയുള്ള കഥാപാത്രങ്ങളിലൂടെ ആരാധകരുടെ പ്രിയപ്പെട്ട താരമായ അഭിനേത്രിയാണ് അനുശ്രീ.
സിനിമയില്‍ നാടന്‍ വേഷങ്ങളാണ് കൂടുതല്‍ ചെയ്തിട്ടുള്ളതെങ്കിലും അനുശ്രീ യഥാര്‍ത്ഥത്തില്‍ വളരെ മോഡേണ്‍ ആണ്.
2012 ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെയാണ് അനുശ്രീയുടെ അരങ്ങേറ്റം.