കഥകളിക്കൊപ്പം സുന്ദരിയായി അനുശ്രീ

താരങ്ങളുടെയെല്ലാം ഓണച്ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

വളരെ വ്യത്യസ്തമായാണ് അനുശ്രീ ഓണച്ചിത്രങ്ങള്‍ പകര്‍ത്തി ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്.

കഥകളിക്കൊപ്പമുള്ളതാണ് താരത്തിന്റെ ചിത്രങ്ങള്‍.

ചിത്രത്തോടൊപ്പം ഒരു കുറിപ്പും താരം പങ്കുവെച്ചിട്ടുണ്ട്.

നിറപറയും,നിലവിളക്കും, തുമ്പപൂക്കളും, പൂമ്പാറ്റയും, ഓണക്കോടിയും, ഒരുപിടി നല്ല ഓര്‍മകളും മനസ്സില്‍ നിറച്ച് വീണ്ടും ഒരോണം കൂടി വന്നെത്തി

ഗൃഹാതുരതയുടെയും സന്തോഷത്തിന്റെയും സമ്മിശ്രമായ ഈ ഓണനാളുകളില്‍ ഒത്തിരി സ്‌നേഹത്തോടെ എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ തിരുവോണദിനാശംസകള്‍ നേരുന്നു എന്നാണ് താരം കുറിച്ചത്.

2012ല്‍ റിലീസായ ലാല്‍ജോസ് സംവിധാനം ചെയ്ത ഡയ്മണ്ട് നെക്ലേസ് ആണ് അനുശ്രീയുടെ ആദ്യ സിനിമ

ചന്ദ്രേട്ടന്‍ എവിടയാ, മഹേഷിന്റെ പ്രതികാരം എന്നി സിനിമകളിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ നടിയായി മാറി.

സൂര്യ ടിവിയിലെ ഒരു റിയാലിറ്റി ഷോയില്‍ നിന്നാണ് ലാല്‍ ജോസ് തന്റെ ചിത്രമായ ഡയമണ്ട് നെക്ലേസില്‍ കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രത്തിനു വേണ്ടി അനുശ്രീയെ തിരഞ്ഞെടുത്തത്

അതു കൂടാതെ വെടിവഴിപാട്, റെഡ് വൈന്‍,പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും നാക്കു പെന്റ നാക്കു താക്ക, ഒപ്പം എന്നിവയിലും അനുശ്രീ അഭിനയിച്ചിട്ടുണ്ട്.

ഇതിഹാസ, മൈ ലൈഫ് പാര്‍ട്ണര്‍, എന്നീ ചിത്രങ്ങളില്‍ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയയായി.

screenima.com

or visit us at

Like & Share