ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ആന്‍ അഗസ്റ്റിന്.
വളരെ കളര്‍ഫുളായ വസ്ത്രമാണ് താരം ധരിച്ചിരിക്കുന്നത്.
ചിത്രത്തില്‍ ഏറെ മനോഹരിയുമാണ് ആന്‍.
മലയാളികള്‍ക്ക് സുപരിചിതനായ നടന് അഗസ്റ്റിന്റെ മകളാണ് ആന്‍ അഗസ്റ്റിന്.
ലാല്‍ ജോസ് ചിത്രം എല്‍സമ്മ എന്ന ആണ്‍കുട്ടിയിലൂടെയാണ് ആന്‍ സിനിമയിലേക്ക് എത്തുന്നത്.
ആദ്യ സിനിമയില്‍ തന്നെ ആന്‍ അഗസ്റ്റിന് മലയാളികളുടെ ഹൃദയം കീഴടക്കി.
പിന്നീട് ശ്യാമപ്രസാദ് ചിത്രം ആര്‍ട്ടിസ്റ്റിലെ ഗായത്രി എന്ന കഥാപാത്രം അവതരിപ്പിച്ച് എല്ലാവരെയും ഞെട്ടിച്ചു.
ആര്‍ട്ടിസ്റ്റിലെ പ്രകടനത്തിനു മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡും ആന്‍ കരസ്ഥമാക്കി.
1989 ജൂലൈ 30 ന് ജനിച്ച ആന്‍ അഗസ്റ്റിന് ഇപ്പോള്‍ 33 വയസ് കഴിഞ്ഞു.
2014 ല്‍ പ്രശസ്ത ഛായാഗ്രഹകന് ജോമോന് ടി ജോണിനെ ആന്‍ വിവാഹം കഴിച്ചു.
ആറ് വര്‍ഷം നീണ്ട ദാമ്പത്യജീവിതത്തിനൊടുവില്‍ 2020 ല്‍ ഇരുവരും നിയമപരമായി വേര്‍പിരിഞ്ഞു.
അര്ജുനന് സാക്ഷി, ത്രീ കിങ്സ്, ഓര്‍ഡിനറി, ഫ്രൈഡേ, ഡാ തടിയാ തുടങ്ങി ശ്രദ്ധേയമായ സിനിമകളിലും ആന്‍ അഭിനയിച്ചു.
or visit us at