എന്നെ ഇപ്പോഴും ബേബി അനിഖ എന്ന് വിളിക്കുന്ന ഇഷ്ടമല്ല: അനിഖ
ബാലതാരമായി എത്തി മലയാളികളുടെ മനം കവര്‍ന്ന താരമാണ് അനിഖ സുരേന്ദ്രന്‍.
2007 ല്‍ പുറത്തിറങ്ങിയ ചോട്ടാ മുബൈ എന്ന സിനിമയിലൂടെയാണ് അനിഖ അരങ്ങേറ്റം കുറിച്ചത്.
മലയാളത്തിന് പുറമെ അന്യഭാഷ ചലച്ചിത്രങ്ങളിലും അഭിനയിക്കാന്‍ അനിഖക്ക് സാധിച്ചിട്ടുണ്ട്.
സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് താരം.
ആരാധകര്‍ക്കായി ഇന്‍സ്റ്റഗ്രാമില്‍ നാടന്‍ വേഷത്തിലും ഗ്ലാമര്‍ വേഷത്തിലും ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്.
എന്നെ ഇപ്പോഴും ബേബി അനിഖ എന്ന് വിളിക്കുന്നതിനോട് അങ്ങനെ താല്‍പര്യമില്ല എന്നാണ് അനിഖ തുറന്നു പറഞ്ഞിരിക്കുന്നത്.
പക്ഷെ ഇപ്പോള്‍ വിളി അല്‍പം കുറഞ്ഞിട്ടുണ്ട്.
ഒരു ഇന്റര്‍വ്യൂയില്‍ ഞാന്‍ ബേബി അല്ലെന്ന് ഒക്കെ പറഞ്ഞിരുന്നു.
അതുകൊണ്ട് അല്‍പം വിളി കുറഞ്ഞിട്ടുണ്ട്.
or visit us at