തന്നെ ആന്റി എന്ന് വിളിച്ച് കളിയാക്കുന്നവർക്കെതിരെ കേസെടുക്കുമെന്ന് അനസൂയ ഭരദ്വാജ്.

സോഷ്യല്‍ മീഡിയയില്‍ ‘ആന്റി’ എന്നു വിളിച്ചു പരിഹസിക്കുന്ന ആളുകള്‍ക്കെതിരെ താന്‍ പൊലീസില്‍ പരാതി കൊടുക്കുമെന്ന് ഭീഷ്മപര്‍വ്വം താരം അനസൂയ ഭരദ്വാജ്. 

ഇത് തന്റെ അവസാന മുന്നറിയിപ്പാണെന്നും അനസൂയ പറഞ്ഞു.

നടന്‍ വിജയ് ദേവരക്കൊണ്ടയുടെ ആരാധകരാണ് തനിക്കെതിരെ സൈബര്‍ ബുള്ളിയിങ് നടത്തുന്നതെന്നും അനസൂയ പറഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപ കമന്റുകള്‍ ഇടുന്നവര്‍ക്കെതിരെ സ്‌ക്രീന്‍ഷോട്ട് സഹിതം പരാതി കൊടുക്കുമെന്നാണ് താരത്തിന്റെ മുന്നറിയിപ്പ്.

പ്രായത്തെ അപമാനിച്ചാണ് ആന്റി എന്നു വിളിക്കുന്നത്. ഇതിലേക്ക് എന്റെ കുടുംബത്തെ കൂടി വലിച്ചിഴയ്ക്കുകയാണ്.

എന്നെ ആന്റി എന്നു വിളിച്ചു പരിഹസിക്കുന്ന എല്ലാ അക്കൗണ്ടുകളുടെയും സ്‌ക്രീന്‍ഷോട്ട് എടുക്കും.

അവര്‍ക്കെതിരെ ഞാന്‍ കേസ് കൊടുക്കും. ഇത് അവസാന മുന്നറിയിപ്പാണ് – അനസൂയ പറഞ്ഞു.

സ്റ്റോപ്പ് എയ്ജ് ഷെയ്മിങ് എന്ന ഹാഷ് ടാഗോടെ തനിക്കെതിരായ ട്വീറ്റുകളുടെ സ്‌ക്രീന്‍ഷോട്ട് അനസൂയ പങ്കുവെച്ചിട്ടുണ്ട്.

സ്ത്രീകളെ വ്യക്തിഹത്യ ചെയ്യുന്നവരോട് യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും അനസൂയ മുന്നറിയിപ്പ് നല്‍കുന്നു.

screenima.com

or visit us at

Like & Share