ക്യാപ്ഷനൊത്ത ചിത്രങ്ങളുമായി അമേയ മാത്യു

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് നടിയും മോഡലുമായ അമേയ മാത്യു.

താരത്തിന്റെ ചിത്രങ്ങളും അതിനു നല്‍കുന്ന ക്യാപ്ഷനുകളും ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്.

അങ്ങനെയൊരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. 

പുറം കാഴ്ചകള്‍ എന്ന ക്യാപ്ഷനോടെ തന്റെ പിന്നില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് താരം.

സ്റ്റൈലിഷ് ലുക്കിലാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്.

കരിക്കിന്റെ ജനപ്രിയ വെബ് സീരിസിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് അമേയ.

ചുരുക്കം ചില സിനിമകളിലും താരം സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

ഫൊട്ടൊസ് പോലെ തന്നെ അമേയയുടെ അടിക്കുറിപ്പുകളും സമൂഹ മാധ്യമങ്ങളില്‍ വൈറലാകാറുണ്ട്.

അഞ്ച് ലക്ഷത്തിലധികം ആളുകളാണ് താരത്തെ ഇന്‍സ്റ്റാഗ്രാമില്‍ പിന്തുടരുന്നത്. 

screenima.com

or visit us at

Like & Share