ബോളിവുഡിലെ താരസുന്ദരിമാരിൽ മുൻനിരയിൽ തന്നെയുള്ള വ്യക്തിയാണ് ആലിയ ഭട്ട്.
ക്യൂട്ട് ചിരിയും ഹോട്ട് ലുക്കും മികച്ച അഭിനയവും നെപോട്ടിസത്തിനപ്പുറത്തേക്ക് വളർന്ന താരമെന്ന ഖ്യാതി ആലിയയ്ക്ക് നേടി കൊടുത്തു.
ബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാളിലേക്കുള്ള ആലിയയുടെ വളർച്ച തന്നെ അവരുടെ അഭിനയ മികവിന്റെയും ഹിറ്റുകളുടെയും തെളിവാണ്.
സമൂഹമാധ്യമങ്ങളിലും സജീവമാണ് താരം. തന്റെ വിശേഷങ്ങൾക്കപ്പുറം ഇടയ്ക്ക് കിടിലൻ ഫൊട്ടോഷൂട്ട്
അത്തരത്തിൽ താരം പങ്കുവെച്ചിരിക്കുന്ന ഏറ്റവും പുതിയ ഫൊട്ടോസും വൈറലായിരിക്കുകയാണ്.
സംവിധായകൻ മഹേഷ് ഭട്ടിന്റെയും അഭിനേത്രി സോണി റസ്ദാന്റെയും മകളാണ് ആലിയ ഭട്ട്.
സൂപ്പർ താരം റൺബീർ കപൂറാണ് ജീവിത പങ്കാളി.
അടുത്തിടെയാണ് നീണ്ടകാലത്തെ പ്രണയത്തിന്റെ അടുത്ത ഘട്ടമായി ഇരുവരും വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത്.