ഗ്ലാമറസ് ലുക്കിൽ ക്യാമറയ്ക്ക് പോസ് ചെയ്ത് ‘കളി’ നായിക ഐശ്വര്യ സുരേഷ്

തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് സീൻ മലയാളി പ്രേക്ഷകർ അത്രവേഗം മറക്കാൻ സാധ്യതയില്ല. 

ഒരൊറ്റ സീനിൽ മാത്രം വന്ന് സിനിമ മൊത്തം കയ്യിലെടുത്തോണ്ടുപോയ ഐശ്വര്യ സുരേഷിന്റെ കാര്യവും അങ്ങനെ തന്നെയാകും.

 ഐശ്വര്യയുടെ ഏറ്റവും പുതിയ ഫൊട്ടൊഷൂട്ടും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

ഇൻസ്റ്റാഗ്രാമിലാണ് ഗ്ലാമറസ് ലുക്കിലുള്ള ഫൊട്ടോസ് താരം പങ്കുവെച്ചിരിക്കുന്നത്.

മുൻപും ഇത്തരം ഫൊട്ടൊഷൂട്ടുകൾ താരം ആരാധകർക്കായി ഇൻസ്റ്റാ വാളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

നവാഗതർ ഒന്നിച്ച കളി എന്ന ചിത്രത്തിൽ പൂജിത മൂത്തേടൻ എന്ന നായിക കഥാപാത്രത്തെ അവതരിപ്പിച്ചതും ഐശ്വര്യ സുരേഷ് ആയിരുന്നു. 

യുവ താരങ്ങളെ അണിനിരത്തി നജീം കോയ ഒരുക്കിയ ചിത്രം സമ്മിശ്ര പ്രതികരണം നേടിയിരുന്നു.

ആദ്യ ചിത്രത്തിലൂടെ തന്നെ ഐശ്വര്യ ശ്രദ്ധിക്കപ്പെട്ടിരുന്നു.

തൃശൂർ സ്വദേശിയായ ഐശ്വര്യ മഴവിൽ മനോരമയിലെ സൂപ്പർ ഡാൻസർ ജൂനിയറിലൂടെയാണ് ശ്രദ്ധ നേടിയത്. 

Burst

Like & Share

screenima.com