ഐശ്വര്യ മേനോന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ വൈറലാകുന്നു

ഒറ്റ സിനിമകൊണ്ട് തന്നെ മലയാളി മനസിൽ സ്ഥാനമുറപ്പിച്ച താരമാണ് ഐശ്വര്യ മേനോൻ. 

സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമായ താരത്തിന്റെ ഏറ്റവും പുതിയ റീൽസ് വീഡിയോ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.

ജന്മംകൊണ്ട് മലയാളിയാണെങ്കിലും പഠിച്ചതും വളർന്നതുമൊക്കെ തമിഴ് നാട്ടിലാണ്. 

മലയാളത്തിലും ഒരു ചിത്രത്തിൽ മാത്രമാണ് താരം അഭിനയിച്ചിരിക്കുന്നത്. ഫഹദ് ഫാസിൽ നായകനായ മൺസൂൻ മാൻഗോസ് ആണ് അത്.

കാഥൽ സൊതപ്പുവത് എപ്പഡി എന്ന തമിഴ് ചിത്രത്തിലൂടെയാണ് താരം സിനിമ ലോകത്തേക്ക് എത്തുന്നത്. 

2012ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ തെലുങ്കു പതിപ്പിലും നായികയായി എത്തിയത് ഐശ്വര്യയായിരുന്നു. 

1995 മെയ് 8ന് ആണ് താരത്തിന്റെ ജനനം. ഇ റോഡിലും ചെന്നൈയിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കിയ താരം എഞ്ചിനീയറിങ് ബിരുദധാരിയാണ്. 

ചെന്നൈയിലെ പ്രശസ്ഥമായ എസ്ആർഎം യൂണിവേഴ്സിറ്റിയിൽ നിന്നുമാണ് ഐശ്വര്യ ബി.ടെക് പൂർത്തിയാക്കിയത്.

ആരാധകരുമായി സംവദിക്കാനും വിശേഷങ്ങൾ പങ്കുവെക്കാനും സമൂഹ മാധ്യമങ്ങളെ ഭംഗിയായി ഉപയോഗിക്കുന്ന താരം ഒരു ഫിറ്റ്നെസ് ഫ്രീക്കുകൂടിയാണ്. 

Like & Share

screenima.com