സ്റ്റൈലിഷ് ലുക്കിൽ ഐശ്വര്യ മേനോൻ

ഒറ്റ സിനിമകൊണ്ട് തന്നെ മലയാളി മനസിൽ സ്ഥാനമുറപ്പിച്ച താരമാണ് ഐശ്വര്യ മേനോൻ.

സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമായ താരത്തിന്റെ ഏറ്റവും പുതിയ വീഡിയോയും ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.

ഹോട്ട് ലുക്കിലാണ് താരം വീഡിയോയിൽ എത്തുന്നത്.

ജന്മംകൊണ്ട് മലയാളിയാണെങ്കിലും പഠിച്ചതും വളർന്നതുമൊക്കെ തമിഴ് നാട്ടിലാണ്.

മലയാളത്തിലും ഒരു ചിത്രത്തിൽ മാത്രമാണ് താരം അഭിനയിച്ചിരിക്കുന്നത്.

ഫഹദ് ഫാസിൽ നായകനായ മൺസൂൻ മാൻഗോസ് ആണ് അത്.

കാഥൽ സൊതപ്പുവത് എപ്പഡി എന്ന തമിഴ് ചിത്രത്തിലൂടെയാണ് താരം സിനിമ ലോകത്തേക്ക് എത്തുന്നത്.

2012ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ തെലുങ്കു പതിപ്പിലും നായികയായി എത്തിയത് ഐശ്വര്യയായിരുന്നു.

പിന്നീട് കന്നഡയിലും ഒരു കൈ നോക്കിയ ശേഷമാണ് മലയളത്തിലേക്കുള്ള കടന്നു വരവ്.

ആരാധകരുമായി സംവദിക്കാനും വിശേഷങ്ങൾ പങ്കുവെക്കാനും സമൂഹ മാധ്യമങ്ങളെ ഭംഗിയായി ഉപയോഗിക്കുന്ന താരം ഒരു ഫിറ്റ്നെസ് ഫ്രീക്കുകൂടിയാണ്.

അത്തരം ചിത്രങ്ങളും വീഡിയോകളും ഐശ്വര്യ വാളിൽ പോസ്റ്റ് ചെയ്യാറുണ്ട്.

screenima.com

or visit us at

Like & Share