ഇന്ന് ജന്മദിനം ആഘോഷിക്കുന്ന നടി ചാര്‍മി കൗറിന്റെ കിടിലന്‍ ചിത്രങ്ങള്‍ കാണാം
ഏറെ ആരാധകരുള്ള താരമാണ് ചാര്‍മി കൗര്‍. താരത്തിന്റെ ജന്മദിനമാണ് ഇന്ന്.
1987 മേയ് 17 നാണ് ചാര്‍മിയുടെ ജനനം. ചാര്‍മിയുടെ 35-ാം പിറന്നാളാണ് ഇന്ന്.
തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിലെല്ലാം ചാര്‍മി അഭിനയിച്ചിട്ടുണ്ട്.
2002 ല്‍ തെലുങ്ക് ചിത്രം ‘നീ തൊടു കാവലൈ’യിലൂടെയാണ് ചാര്‍മി വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്.
കാട്ടുചെമ്പകം എന്ന ചിത്രത്തില്‍ നായികയായാണ് മലയാളത്തില്‍ അരങ്ങേറിയത്
പിന്നീട് കമല്‍ സംവിധാനം ചെയ്ത ആഗതനില്‍ ദിലീപിന്റെ നായികയായി.
താപ്പാനയില്‍ മമ്മൂട്ടിയുടെ നായികയായും ചാര്‍മി തിളങ്ങി.
അഭിനേത്രി എന്നതിനൊപ്പം സിനിമ നിര്‍മാണത്തിലും ചാര്‍മി തന്നെ കഴിവ് തെളിയിച്ചു
ലവില്‍ സിനിമയില്‍ നിന്ന് ഇടവേളയെടുത്തിരിക്കുകയാണ് താരം.
or visit us at