നടിയെ ആക്രമിച്ച കേസ്: ചോദ്യമുന കാവ്യയിലേക്ക്, നീക്കവുമായി പ്രോസിക്യൂഷന്‍

നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക നീക്കവുമായി പ്രോസിക്യൂഷന്‍.

തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസം കൂടി സമയം അനുവദിക്കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം

നടി കാവ്യ മാധവനെ ചോദ്യം ചെയ്യണമെന്നും അതിനാലാണ് അന്വേഷണത്തിനു സമയം കൂടുതല്‍ വേണ്ടതെന്നും പ്രോസിക്യൂഷന്‍ പറയുന്നു. 

 ദിലീപിന് വേണ്ടി സാക്ഷികളെ സ്വാധീനിക്കാന്‍ കാവ്യ ശ്രമിച്ചതായി പ്രോസിക്യൂഷന് സംശയമുണ്ട്.

കാവ്യയെ വീട്ടിലെത്തി ചോദ്യം ചെയ്യാനാണ് പ്രോസിക്യൂഷന്റെ തീരുമാനം.

ഇതുവരെയുള്ള അന്വേഷണത്തില്‍ ചില നിര്‍ണായക തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. 

ഈ സാഹചര്യത്തില്‍ വിശദമായ തുടര്‍ അന്വേഷണം ആവശ്യമാണെന്നും പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി.

Burst

Like & Share

screenima.com