പൂക്കൾ കോർത്ത് ഒരു കുപ്പായം; ആരാധകരെ വീണ്ടും ഞെട്ടിച്ച് ഉർഫി

ഉർഫി ജാവേദ് എന്ന പേര് ഹിന്ദി ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതമാണ്. 

അഭിനേത്രിയെന്ന നിലയിലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായും അറിയപ്പെടുന്ന ഉർഫി ജാവേദ് 

വ്യത്യസ്തമായ വസ്ത്ര ധാരണ രീതികളിലൂടെയാണ് ശ്രദ്ധേയയാകുന്നത്.

താരം ഇത്തവണയും പതിവ് തെറ്റിച്ചില്ല. ജമന്തി പൂക്കൾ കൊണ്ടാണ് താരം ഒരുക്കിയിരിക്കുന്ന പുതിയ ടൂ പീസ് ഉള്ളത്.

വീഡിയോ പങ്കുവെച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ ഇൻസ്റ്റാഗ്രാമിൽ അത് വൈറലായി കഴിഞ്ഞു.

ഉത്തർപ്രദേശുകാരിയായ ഉർഫി ടെലിവിഷൻ സീരിയലുകളിലൂടെയാണ് താരമാകുന്നത്. 

2016ൽ സംപ്രേഷണം ചെയ്ത ബേഡ് ഭയ്യാ കി ദുൽഹനിയയാണ് ഈ 24കാരിയുടെ അരങ്ങേറ്റ സീരിയിൽ.

പിന്നീട് വ്യത്യസ്ത ചാനലുകളിലായി പല സീരിയലുകളിൽ നിരവധി കഥാപാത്രങ്ങൾക്ക് ഉർഫി ജീവൻ നൽകി.

കഴിഞ്ഞ വർഷം നടന്ന ബിഗ് ബോസ് ഒടിടി ആദ്യ സീസണിലെ മത്സരാർത്ഥി കൂടിയാണ് ഉർഫി. 

Like & Share

screenima.com