രാജുവിന് കൂട്ടായിട്ട് 11 വര്‍ഷം; പ്രിയപ്പെട്ടവന്‍ അരികെയില്ലാത്തതിന്റെ വിഷമത്തില്‍ സുപ്രിയ

സൂപ്പര്‍താരം പൃഥ്വിരാജും ഭാര്യയും നിര്‍മാതാവുമായ സുപ്രിയ മേനോനും 11-ാം വിവാഹവാര്‍ഷികം ആഘോഷിക്കുന്നു

 ഇത്രയും വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് വിവാഹവാര്‍ഷികത്തിന് പൃഥ്വിരാജ് തനിക്കൊപ്പം ഇല്ലാത്തതെന്ന് സുപ്രിയ പറഞ്ഞു.

ആടുജീവിതം സിനിമയുടെ ഷൂട്ടിങ്ങ് തിരക്കിലാണ് പൃഥ്വിരാജ്. സഹാറ മരുഭൂമിയിലാണ് ഷൂട്ടിങ് നടക്കുന്നത്. 

പൃഥ്വിരാജ് ഷൂട്ടിങ് പൂര്‍ത്തിയാക്കി തിരിച്ചെത്തുന്നതിനുള്ള കൗണ്ട് ഡൗണ്‍ തുടങ്ങിയെന്നും സുപ്രിയ കുറിക്കുന്നു.

11-ാം വാര്‍ഷിക ആശംസകള്‍ പി! നിങ്ങള്‍ വീണ്ടും ആടുജീവിതത്തിന്റെ ഷൂട്ടിങ്ങിന് പോയിക്കഴിഞ്ഞു,

11 വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് ഈ പ്രത്യേക ദിനത്തില്‍ നമ്മള്‍ വേര്‍പിരിയുന്നത്! 

ആടുജീവിതം ഉടന്‍ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു, നമുക്ക് ആഘോഷിക്കാം! ഉടനെ തിരിച്ചു വരൂ ‘- സുപ്രിയ മേനോന്‍ കുറിച്ചു.

screenima.com

or visit us at

Like & Share