തുടക്കത്തില്‍ ഗ്യാസ് ആണെന്ന് കരുതി, കഠിനമായ വേദന കൊണ്ട് ഞാന്‍ പുളഞ്ഞു; കടന്നുപോയ ദിവസങ്ങളെ കുറിച്ച് സൗഭാഗ്യ വെങ്കിടേഷ്
ടിക് ടോക്ക് വീഡിയോകളിലൂടേയും റീല്‍സുകളിലൂടേയും ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് സൗഭാഗ്യ വെങ്കിടേഷ്.
നടനും നര്‍ത്തകനുമായ അര്‍ജുന്‍ സോമശേഖറാണ് സൗഭാഗ്യയുടെ ജീവിതപങ്കാളി.
ഇരുവര്‍ക്കും സുദര്‍ശന എന്ന പേരില്‍ ഒരു മകളുണ്ട്. കഴിഞ്ഞ നവംബറിലാണ് സുദര്‍ശന ജനിച്ചത്.
സിസേറിയന് ശേഷം സൗഭാഗ്യ വീണ്ടും ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു. പിത്താശയം നീക്കാന്‍ വേണ്ടിയായിരുന്നു ആ സര്‍ജറി
ഇപ്പോള്‍ അത്തരമൊരു അവസ്ഥ വന്നതിനെ കുറിച്ചും പ്രസവ ശേഷം നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ചും മനസ് തുറന്നിരിക്കുകയാണ് സൗഭാഗ്യ.
സര്‍ജറിക്ക് വിധേയമാകുകയാണെന്ന് പറഞ്ഞപ്പോള്‍ നിരവധി ചോദ്യങ്ങള്‍ ഫോണ്‍ വിളിച്ചും അല്ലാതെയും പരിചയക്കാരും സ്നേഹിക്കുന്നവരുമെല്ലാം ചോദിച്ചിരുന്നു.
സിസേറിയന്‍ കഴിഞ്ഞ ഉടന്‍ നൃത്തം അടക്കമുള്ള കാര്യങ്ങള്‍ ചെയ്തതാണോ സര്‍ജറിക്ക് കാരണമായത് എന്ന തരത്തിലും ചോദ്യം വന്നിരുന്നു.
അതിനെല്ലാമുള്ള ഉത്തരമാണ് ഈ വീഡിയോയില്‍ പറയുന്നത്. ഞാന്‍ കാണിച്ച തെറ്റുകള്‍ ഇനിയാരും ചെയ്യാതിരിക്കാനാണ് ഞാന്‍ ഈ വീഡിയോ പങ്കുവെക്കുന്നത്
വീണ്ടും കല്ല് ഉണ്ടാകാന്‍ ഉള്ള സാധ്യത നിലനില്‍ക്കുന്നതിനാലാണ് പിത്താശയം നീക്കം ചെയ്തത്,’ സൗഭാഗ്യ വെങ്കിടേഷ് പറയുന്നു.
or visit us at