Connect with us

Screenima

Mammootty in Vidheyan

latest news

മലയാളി നിര്‍ബന്ധമായും കണ്ടിരിക്കേണ്ട അഞ്ച് വില്ലന്‍മാര്‍

മലയാള സിനിമയില്‍ പലപ്പോഴും നായകന്‍മാരേക്കാള്‍ സ്‌കോര്‍ ചെയ്ത വില്ലന്‍മാരുണ്ടായിട്ടുണ്ട്. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ സൂപ്പര്‍താരങ്ങള്‍ വരെ വില്ലന്‍ വേഷങ്ങള്‍ ചെയ്ത് കയ്യടി വാങ്ങിക്കൂട്ടിയിട്ടുണ്ട്. അത്തരത്തില്‍ മലയാള സിനിമയിലെ ഏറ്റവും മികച്ച അഞ്ച് വില്ലന്‍ വേഷങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം

1. ഭാസ്‌കര പട്ടേലര്‍ (വിധേയന്‍)

മമ്മൂട്ടിക്ക് ദേശീയ അവാര്‍ഡ് നേടികൊടുത്ത ക്ലാസിക് വില്ലന്‍ വേഷമായിരുന്നു വിധേയനിലെ ഭാസ്‌കര പട്ടേലര്‍. അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത വിധേയന്‍ 1990 ലാണ് റിലീസ് ചെയ്തത്. പ്രേക്ഷകര്‍ക്ക് വെറുക്കാന്‍ തോന്നുന്ന ക്രൂരനായ വില്ലനെയാണ് മമ്മൂട്ടി വിധേയനില്‍ അവതരിപ്പിച്ചത്.

2. മുരിക്കുംക്കുന്നത്ത് അഹമ്മദ് ഹാജി (പാലേരിമാണിക്യം)

മമ്മൂട്ടിയുടെ തന്നെ മറ്റൊരു വില്ലന്‍ വേഷമാണ് 2009 ല്‍ പുറത്തിറങ്ങിയ പാലേരിമാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥയിലെ മുരിക്കുംക്കുന്നത്ത് അഹമ്മദ് ഹാജി. രഞ്ജിത്ത് ആണ് സിനിമ സംവിധാനം ചെയ്തത്. ഈ സിനിമയിലെ മമ്മൂട്ടിയുടെ നായക വേഷത്തേക്കാള്‍ വില്ലന്‍ വേഷം ശ്രദ്ധിക്കപ്പെട്ടു.

3. പി.കെ.ജയരാജന്‍ (ഉയരങ്ങളില്‍)

എം.ടി.വാസുദേവന്‍ നായര്‍ രചിച്ചു ഐ.വി.ശശി സംവിധാനം ചെയ്ത ഈ ചിത്രത്തിലെ ജയരാജന്‍ എന്ന വില്ലനായി എത്തി ഞെട്ടിക്കുന്ന പ്രകടനം കാഴ്ച വെച്ചത് മോഹന്‍ലാല്‍ ആയിരുന്നു. 1984 ലാണ് ഈ ചിത്രം റിലീസ് ചെയ്തത്.

Mohanlal (Uyarangalil)

Mohanlal (Uyarangalil)

4. തബലിസ്റ്റ് അയ്യപ്പന്‍ (യവനിക)

കെ.ജി.ജോര്‍ജ് സംവിധാനം ചെയ്ത യവനികയിലെ തബലിസ്റ്റ് അയ്യപ്പന്‍ എന്ന കഥാപാത്രം അതിഗംഭീരമായാണ് ഭരത് ഗോപി അവതരിപ്പിച്ചത്. പൂര്‍ണ മദ്യപാനിയും സ്ത്രീ വിഷയങ്ങളില്‍ തല്‍പ്പരനുമായ അയ്യപ്പന്‍ ഭരത് ഗോപിയുടെ കരിയറില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട വേഷമാണ്. 1982 ലാണ് സിനിമ പുറത്തിറങ്ങിയത്.

5. പോള്‍ പൗലോക്കാരന്‍ (നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍)

തിലകന്റെ ഏറെ ശ്രദ്ധേയമായ വില്ലന്‍ വേഷമാണ് ഇത്. 1986 ഇല്‍ റിലീസ് ചെയ്ത മോഹന്‍ലാല്‍ – പദ്മരാജന്‍ ചിത്രം മലയാളത്തിലെ ക്ലാസിക്കുകളില്‍ ഒന്നാണ്. നോട്ടം കൊണ്ട് പോലും തിലകനിലെ വില്ലന്‍ വേഷം പ്രേക്ഷകരെ ഞെട്ടിപ്പിച്ചു.

 

Continue Reading
To Top