Connect with us

Screenima

Gouri Kishan

Gossips

നായകനോടു നായികയുടെ ശരീരഭാരം ചോദിച്ച് യുട്യൂബര്‍; കണക്കിനു കൊടുത്ത് ഗൗരി കിഷന്‍ (വീഡിയോ)

’96’ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കടക്കം പ്രിയങ്കരിയായ നടിയാണ് ഗൗരി കിഷന്‍. താരത്തിന്റെ പുതിയ ചിത്രമായ ‘അദേഴ്‌സി’ന്റെ പ്രൊമോഷന്‍ പരിപാടിക്കിടെ ഉണ്ടായ നാടകീയ രംഗങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയം. ഈ സിനിമയിലെ നായകനോടു ഒരു യുട്യൂബര്‍ ഗൗരി കിഷന്റെ ശരീരഭാരം ചോദിക്കുകയായിരുന്നു. തുടര്‍ന്ന് വളരെ ശക്തമായാണ് ഗൗരി പ്രതികരിച്ചത്.

വാര്‍ത്താസമ്മേളനത്തിനിടെ ഒരു യുട്യൂബര്‍ ആണ് പ്രകോപനപരമായ ചോദ്യം ഉന്നയിച്ചത്. ചിത്രത്തിലെ ഒരു പാട്ട് സീനില്‍ ഗൗരിയെ നായകന്‍ എടുത്തുയര്‍ത്തുന്നുണ്ട്. ഈ സീന്‍ പരാമര്‍ശിച്ചുകൊണ്ടാണ് ഗൗരിക്ക് എത്ര ശരീരഭാരം കാണുമെന്ന് യുട്യൂബര്‍ നായകനോടു ചോദിച്ചത്. ഈ ചോദ്യം ബോഡി ഷെയ്മിങ്ങിനു തുല്യമാണെന്നും സിനിമയുമായി യാതൊരു ബന്ധവും ഇല്ലാത്തതാണെന്നും ഗൗരി ഉടന്‍ തുറന്നടിച്ചു.

‘എന്തിനാണ് ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നത്? സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാനാണ് ഞാന്‍ വന്നിരിക്കുന്നത്. എന്റെ ശരീരഭാരം അറിഞ്ഞിട്ട് നിങ്ങള്‍ക്ക് എന്തിനാണ്? എന്റെ ശരീരഭാരവും സിനിമയുമായി യാതൊരു ബന്ധവുമില്ല. വളരെ മോശം ചോദ്യമാണിത്. നിങ്ങള്‍ ചെയ്യുന്നത് മാധ്യമപ്രവര്‍ത്തനമല്ല. ഹീറോയോടാണ് ചോദിക്കുന്നത് എന്റെ ശരീരഭാരം എത്രയാണെന്ന് ! എന്തൊരു മോശം മാധ്യമപ്രവര്‍ത്തനമാണ് ഇത്,’ ഗൗരി പറയുന്നത് കേള്‍ക്കാം

അതേസമയം യുട്യൂബര്‍ ഗൗരിയോടു തട്ടിക്കയറുന്നുണ്ട്. താന്‍ ചോദിച്ചതില്‍ തെറ്റില്ലെന്നാണ് ഇയാള്‍ ആവര്‍ത്തിക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്ന മറ്റു മാധ്യമപ്രവര്‍ത്തകരും ഇയാളുടെ ചോദ്യം തമാശയായി കണ്ടാല്‍ മതിയല്ലോ എന്ന് ഗൗരിയോടു ചോദിക്കുന്നു. എന്നാല്‍ ഇത്തരം ചോദ്യങ്ങളെ തമാശയായി കാണാന്‍ കഴിയില്ലെന്നും ബോഡി ഷെയ്മിങ് ആണെന്നും ഗൗരി തിരിച്ചുപറഞ്ഞു.

Continue Reading
To Top