latest news
നാടന്‍ ലുക്കുമായി വിന്‍സി
														Published on 
														
													
												ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് വിന്‍സി. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

പുതുമുഖ നടിമാരില്‍ ഏറെ ശ്രദ്ധേയയാണ് നടി വിന്‍ലി അലോഷ്യസ്. വളരെ ചുരുങ്ങിയ കാലഘട്ടം കൊണ്ട് തന്നെ അഭിനയ ലോകത്ത് തന്റേതായ സ്ഥാനം നേടാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയ ലോകത്ത് മാത്രമല്ല സോഷ്യല്‍ മീഡിയയിലും താരം ഏറെ സജീവമാണ്.

മഴവില്‍ മനോരമയിലെ നായിക നായകന് എന്ന റിയാലിറ്റി ഷോയിലൂടെ വിന്‍സി ശ്രദ്ധ നേടുന്നത്. ഉടന്‍ തന്നെ സിനിമയിലും സജീവമായി. കനകം കാമിനി കലഹം, വികൃതി, ഭീമന്റെ വഴി, ജനഗണമന തുടങ്ങിയ സിനിമകളില്‍ എല്ലാം നല്ല വേഷങ്ങള്‍ ചെയ്യാന്‍ താരത്തിന് സാധിച്ചു
											
																			