Connect with us

Screenima

Turbo (Mammootty)

Gossips

പാബ്ലോ എസ്‌കോബാര്‍ ആകാന്‍ മമ്മൂട്ടി? മാര്‍ക്കോ നിര്‍മാതാവിനൊപ്പം ഒന്നിക്കുന്നത് വമ്പന്‍ പ്രൊജക്ടിനു വേണ്ടി

മെഗാസ്റ്റാര്‍ മമ്മൂട്ടിയും ‘മാര്‍ക്കോ’ ടീമും ഒന്നിക്കുന്നത് വമ്പന്‍ സിനിമയ്ക്കു വേണ്ടിയെന്ന് റിപ്പോര്‍ട്ട്. കൊളംബിയന്‍ ഡ്രഗ് ലോര്‍ഡ് എന്ന നിലയില്‍ കുപ്രസിദ്ധി നേടിയ പാബ്ലോ എസ്‌കോബാറിനെ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനാകുമെന്നാണ് വിവരം. ‘മാര്‍ക്കോ’യിലൂടെ ശ്രദ്ധേയനായ യുവ നിര്‍മാതാവ് ഷെരീഫ് മുഹമ്മദിന്റെ ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്സ് നിര്‍മിക്കുന്ന ചിത്രമാണിത്.

നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിനു ശേഷമായിരിക്കും മമ്മൂട്ടിയും ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്സും ഒന്നിക്കുന്ന ചിത്രം ആരംഭിക്കുക. സംവിധായകന്‍ ആരാണെന്ന കാര്യത്തിലും സ്ഥിരീകരണമായിട്ടില്ല.

Mammootty - Dominic and the Ladies Purse
Mammootty – Dominic and the Ladies Purse

അബ്രഹാമിന്റെ സന്തതികള്‍ ഒരുക്കിയ ഷാജി പാടൂര്‍ ആയിരിക്കുമെന്ന് ചില റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും നിര്‍മാണ കമ്പനി തന്നെ അത് തള്ളിക്കളഞ്ഞു. ഹനീഫ് അദേനിയോ അല്ലെങ്കില്‍ ഏതെങ്കിലും പുതുമുഖ സംവിധായകനോ ആയിരിക്കും മമ്മൂട്ടി-ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്സ് ചിത്രം സംവിധാനം ചെയ്യുക. അമല്‍ നീരദിന്റെ പേരും പറഞ്ഞുകേള്‍ക്കുന്നുണ്ട്.

Continue Reading
To Top