latest news
പല്ലിന്റെ പ്രശ്നങ്ങള്‍ ശരിയാക്കാന്‍ എല്ലാം റെഡിയായിട്ടുണ്ട്; രേണു സുധി
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി ഈ ലോകത്തോട് വിടപറഞ്ഞത്. ഒരു അപകടമായിരുന്നു സുധിയുടെ ജീവന് കവര്‍ന്നെടുത്തത്.
സുധിയുടെ ഓര്‍മ്മകളിലൂടെയാണ് രേണു ഓരോ ദിവസവും മുന്നോട്ട് കൊണ്ടുപോകുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് രേണു. തന്റെ വിഷമങ്ങളും ചെറിയ സന്തോഷങ്ങളുമൊക്കെ പങ്കുവച്ച് രേണു എത്താറുണ്ട്.
അഭിനയത്തിലേക്ക് ഇറങ്ങിയശേഷം രേണു സുധി ഏറ്റവും കൂടുതല്‍ നേരിട്ടത് ബോഡി ഷെയ്മിങ്ങാണ്. ശരീരത്തിന്റെ ഭാര കുറവ്, പല്ലിനുള്ള പ്രശ്നങ്ങള്‍ എന്നിവയെല്ലാം ചൂണ്ടികാട്ടിയായിരുന്നു ഏറെയും വിമര്‍ശനങ്ങള്‍ രേണുവിന് നേരെ വന്നത്. കിളവി എന്നിങ്ങനെയുള്ള വിളികളും രേണുവിന് സോഷ്യല്‍മീഡിയ വഴി കേള്‍ക്കേണ്ടി വന്നിരുന്നു. ഇപ്പോഴിതാ പല്ലിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തനിക്ക് ചിലര്‍ അവസരം ഒരുക്കിയിട്ടുണ്ടെന്നും ട്രീറ്റ്മെന്റിന് പോകാന്‍ സമയമില്ലെന്നത് മാത്രമാണ് പ്രശ്നമെന്നും പറയുകയാണ് രേണു സുധി. പല്ലിന്റെ പ്രശ്നം ശരിയാക്കാനുള്ള അവസരം എനിക്ക് വന്നിട്ടുണ്ട്. അതേ കുറിച്ച് ഞാന്‍ എല്ലാവരോടും പറയാം. ട്രീറ്റ്മെന്റിന് പോകാന്‍ എനിക്ക് സമയമില്ല. നവംബര്‍ പകുതിയാകുമ്പോഴേക്കും ട്രീറ്റ്മെന്റ് തുടങ്ങും. പല്ല് അല്ലേ പ്രശ്നം. അതും കൂടെ കഴിഞ്ഞ് ഒരു വരവ് വരും എന്നാണ് രേണു പറഞ്ഞത്.
