latest news
ചായ കുടിച്ച് പൈസ കൊടുക്കാന്‍ മറന്നു, ഒടുവില്‍ കടക്കാരന്‍ ഫോണ്‍ വിളിച്ചു; മഞ്ജു പത്രോസ് പറയുന്നു
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്. ഒരു റിയാലിറ്റി ഷോയിലൂടെയാണ് മഞ്ജു ടെലിവിഷന്‍ ലോകത്തേക്ക് എത്തിയത്. അതിനുശേഷം ചില ഹാസ്യ പരമ്പരകളിലും പിന്നീട് സിനിമയിലും എത്തി.
ബിഗ്ബോസ് സീസണ്‍ രണ്ടിലെ ഒരു പ്രധാന മത്സരാര്‍ത്ഥി കൂടിയായിരുന്നു മഞ്ജു. എന്നാല്‍ വലിയ വിവാദങ്ങളായിരുന്നു ഷോയിലൂടെ മഞ്ജുവിന് നേരിടേണ്ടി വന്നത്.
ഇപ്പോള്‍ ചായക്കടക്കാരന് പൈസ കൊടുക്കാന്‍ മറന്ന കാര്യമാണ് താരം പറയുന്നത്. ഒടുവില്‍ കടക്കാരന്‍ ഫോണ്‍ വിളിച്ചാണ് ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്. നിങ്ങള്‍ എന്റെ കടയുടെ മുന്നില്‍ വണ്ടി നിര്‍ത്തിയിരുന്നു. രണ്ടു ചായയും ഒരു വെള്ളവും മേടിച്ചു. എന്നിട്ട് പൈസ തന്നില്ല. എന്റെ 50 രൂപ എനിക്ക് അയച്ചു തരണം. വളരെ സത്യസന്ധമായാണ് അയാള്‍ സംസാരിച്ചത്. അയ്യോ സോറി എന്നു ഞാന്‍ പറഞ്ഞപ്പോള്‍ നിങ്ങള്‍ മറന്നുപോയതാണെന്ന് എനിക്കറിയാമെന്ന് അദ്ദേഹം പറഞ്ഞു. എനിക്ക് പൈസ അയച്ചു തന്നാല്‍ മതി. ഇതാണോ ചേട്ടന്‍ ജിപേ നമ്പര്‍ എന്ന് ചോദിച്ചു. എന്നിട്ട് കൃത്യം 50 രൂപ തന്നെ ഞാന്‍ അയച്ചു കൊടുത്തു.
