latest news
വീണ്ടും ആഗ്രഹം തോന്നുന്നു; കുറിപ്പുമായി സംവൃത സുനില്‍
Published on
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സംവൃത സുനില്‍. വിവാഹത്തോടെ അഭിനയ ലോകത്ത് നിന്നും വിട്ട് നില്‍ക്കുകയാണെങ്കിലും മലയാളികളുടെ മനസില്‍ ഇപ്പോഴും സംവൃതയ്ക്ക് പഴയ സ്ഥാനം തന്നെയുണ്ട്.
ലാല്‍ജോസ് സംവിധാനം ചെയ്ത രസികന്‍ എന്ന സിനിമയിലൂടെയാണ് സംവൃതയുടെ അഭിനയ ലോകത്തേക്കുള്ള കടന്നുവരവ്. പിന്നീട് ഒരുപിടി നല്ല സിനിമകളുടെ ഭാഗമാകാന്‍ താരത്തിന് സാധിച്ചു.

ഇപ്പോഴിതാ സംവൃത ആരാധകരോട് തന്റെ ഒരു ആഗ്രഹവും, ആശയക്കുഴപ്പവും പങ്കുവച്ചിരിയ്ക്കുകയാണ്. കൃത്യമായും വ്യക്തമായതുമായ മറുപടി കമന്റില്‍ ആരാധകരും എത്തിയിട്ടുണ്ട്. വീണ്ടും മുടി മുറിക്കണോ വേണ്ടയോ എന്നാണ് സംവൃതയുടെ സംശയം. ഒരു ഷോര്‍ട്ട് ഹെയര്‍ കട്ട് ചിത്രം പങ്കുവച്ച്, വീണ്ടും ആ?ഗ്രഹം തോന്നുന്നു. വേണോ എന്ന് ചോദിച്ച് സംവൃത പോസ്റ്റ് പങ്കുവച്ചു
