latest news
ഫോട്ടോ എഡിറ്റ് ചെയ്ത് മോശമാക്കി; മറുപടിയുമായി അന്ന രാജന്
അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെയാണ് അന്ന മലയാള സിനിമാലോകത്തേക്ക് എത്തിയത്. അതില്‍ ലിച്ചി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ലാല്‍ ജോസ് സംവിധാനം ചെയ്ത വെളിപാടിന്റെ പുസ്കമായിരുന്നു അന്നയുടെ രണ്ടാമത്തെ ചിത്രം.
ഉദ്ഘാടന വേദികളിലെ തന്റെ വസ്ത്രധാരണത്തിന്റെ പേരില്‍ നിരന്തരം സോഷ്യല്‍ മീഡിയയുടെ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരാറുള്ള നടിയാണ് അന്ന രാജന്. കഴിഞ്ഞ ദിവസം പങ്കെടുത്തൊരു പരിപാടിയില്‍ നിന്നുള്ള അന്നയുടെ വിഡിയോ ആണ് എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചത്. വെള്ള സാരിയിലാണ് വിഡിയോയില്‍ അന്നയെത്തുന്നത്. എഡിറ്റ് ചെയ്ത വിഡിയോ വൈറലായി മാറിയതോടെയാണ് അന്ന പ്രതികരണവുമായി എത്തിയത്. തന്റെ ഒറിജിനല്‍ വിഡിയോയേക്കാളും വ്യൂസ് വ്യാജ വിഡിയോയ്ക്കാണെന്നാണ് അന്ന പറയുന്നത്.
എഡിറ്റിങ് ഭീകരാ, ഇത്രയ്ക്ക് വേണ്ടായിരുന്നു. ഒറിജിനലിന് പോലും ഇത്രയ്ക്ക് വ്യൂസില്ല. എന്നാലും എന്തിനായിരിക്കും? ഒരു തരത്തിലുമുള്ള വ്യാജ വിഡിയോകള്‍ പ്രചരിപ്പിക്കരുതെന്ന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു” എന്നായിരുന്നു അന്നയുടെ പ്രതികരണം. പിന്നാലെ ഇതാണ് ശരിക്കും ഞാന്‍ എന്നു പറഞ്ഞു കൊണ്ട് തന്റെ മറ്റൊരു വിഡിയോയും അന്ന പങ്കുവച്ചിട്ടുണ്ട്.
