Connect with us

Screenima

latest news

താനെപ്പോഴും തിരക്കുകളിലേക്ക് കടക്കുന്നത് ഒരു തരം ഒളിച്ചോട്ടമാണ്; നവ്യ നായര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍. ദിലീപ് നായകനായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ സിനിമയിലേക്ക് എത്തിയത്. പിന്നീട് ഒരു പിടി നല്ല കഥാപാത്രങ്ങളാണ് താരത്തെ തേടിയെത്തിയത്. കല്യാണത്തിനു ശേഷം അഭിനയത്തില്‍ നിന്നും വിട്ടുനിന്നെങ്കിലും ഇപ്പോള്‍ താരം തിരിച്ചെത്തിയിരിക്കുകയാണ്

നന്ദനത്തിലെ ബാലാമണി എന്ന കഥാപാത്രത്തെ മലയാളികള്‍ക്ക് അത്ര പെട്ടെന്ന് മറക്കാന്‍ സാധിക്കില്ല. കാരണം അത്ര മനോഹരമായ അഭിനയമായിരുന്നു നവ്യാ നായര്‍ ചിത്രത്തില്‍ കാഴ്ച വെച്ചത്. അത് മാത്രമല്ല ഓര്‍ത്തുവയ്ക്കാന്‍ വേറെയും വേറിട്ട് നില്‍ക്കുന്ന നവ്യയുടെ ഒരുപാട് കഥാപാത്രങ്ങള്‍ വേറെയുമുണ്ട്.

താനെപ്പോഴും തിരക്കുകളിലേക്ക് കടക്കുന്നത് ഒരു തരം ഒളിച്ചോട്ടമാണെന്ന് നവ്യ നായര്‍ പറയുന്നു. ജീവിതത്തിലുള്ള വിഷമങ്ങളെ തിരിഞ്ഞൊന്ന് നോക്കാനുള്ള സമയമില്ലാത്തത് പോലെ ഞാന്‍ എന്നെ പാക്ക് ചെയ്ത് വെക്കും. പാക്ക് ചെയ്യാന്‍ ജോലി ഉണ്ടല്ലോ. അത് ദൈവത്തിന്റെ അനുഗ്രഹമാണെന്നും നവ്യ നായര്‍ പറയുന്നു. നമ്മുടെ ഉള്ളിലെ പ്രശ്‌നമാണെങ്കില്‍ അത് തീര്‍ക്കാന്‍ പറ്റും. മറ്റൊരാള്‍ കൂടി ഉള്‍പ്പെട്ട പ്രശ്‌നമാകുമ്പോള്‍ ആ വ്യക്തി കൂടി തയ്യാറല്ലെങ്കില്‍ പ്രശ്‌നം ഇല്ലാതാക്കാന്‍ പറ്റില്ല എന്നും നവ്യ പറയുന്നു.

Continue Reading
To Top