Connect with us

Screenima

latest news

കാജലിന്റെ താരമൂല്യത്തിന് എന്ത് പറ്റി; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച

ഉത്തരേന്ത്യയില്‍ ഏറെ ആരാധകരുള്ള നടിയാണ് കാജല്‍ അഗര്‍വാള്‍. 2004 ലെ ബോളിവുഡ് ചിത്രമായ ക്യുന്‍ ഹോ ഗയ നാ എന്ന ചിത്രത്തിലൂടെയാണ് കാജല്‍ അഭിനയരംഗത്തേക്ക് കടന്നത്. മുതിര്‍ന്ന തമിഴ് സംവിധായകന്‍ ഭാരതിരാജയുടെ ബോമ്മലട്ടത്തില്‍ അര്‍ജുന്‍ സര്‍ജയ്‌ക്കൊപ്പം അഭിനയിച്ചു.

സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു കാജലിന്റെ വിവാഹം. ബിസിനസുകാരനായ ഗൗതം കിച്ച്‌ലുവിനെയാണ് താരം വിവാഹം ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം താരം ഒരു കുഞ്ഞിനും ജന്മം നല്‍കി.

ഹിറ്റുകള്‍ ഒന്നിന് പിറകെ ഒന്നായി കാജലിനെ തേടിയെത്തി. എന്നാല്‍ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ കാജലിന്റെ ഗ്രാഫ് ഇടിഞ്ഞു. ഇന്ന് പഴയ താരമൂല്യം കാജലിനില്ല. ഇതേക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ചര്‍ച്ചയാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. കാജല്‍ അഗര്‍വാള്‍ സൗത്തിലെ കത്രീന കൈഫാണ്. ലുക്ക് കാരണം മാത്രം സിനിമകള്‍ ലഭിച്ചു. ഒരു വാക്ക് പോലും തമിഴിലോ തെലുങ്കിലോ സംസാരിക്കാനറിയില്ല എന്നാണ് ചര്‍ച്ചയ്ക്കാധാരമായ പോസ്റ്റില്‍ പറയുന്നത്. ഇതേക്കുറിച്ച് പല അഭിപ്രായങ്ങളും വന്നു. കാജല്‍ മാത്രമല്ല പല നടിമാരുടെയും സാഹചര്യം ഇതാണെന്ന് കമന്റുകളുണ്ട്. കാജലിനെ കുറ്റപ്പെടുത്തുന്നതിന് പകരം തെന്നിന്ത്യന്‍ പ്രേക്ഷകരുടെ മനോഭാവമാണ് പ്രശ്‌നമെന്ന് മനസിലാക്കണമെന്നും അഭിപ്രായമുണ്ട്. തമിഴ് പ്രേക്ഷകര്‍ തമിഴ് ഭാഷയെയും തമിഴ് സിനിമയെക്കുറിച്ചുമെല്ലാം അഭിമാനം കൊള്ളുമെങ്കിലും നടിമാരുടെ കാര്യം വരുമ്പോള്‍ വെളുത്ത നിറമുള്ള നടിമാരെയേ സ്വീകരിക്കൂയെന്നാണ് വിമര്‍ശനം.

Continue Reading
To Top