Connect with us

Screenima

latest news

രേണുവിനെ പോലീസ് അറസ്റ്റ് ചെയ്‌തോ? താരം പറയുന്നു

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി ഈ ലോകത്തോട് വിടപറഞ്ഞത്. ഒരു അപകടമായിരുന്നു സുധിയുടെ ജീവന്‍ കവര്‍ന്നെടുത്തത്.

സുധിയുടെ ഓര്‍മ്മകളിലൂടെയാണ് രേണു ഓരോ ദിവസവും മുന്നോട്ട് കൊണ്ടുപോകുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് രേണു. തന്റെ വിഷമങ്ങളും ചെറിയ സന്തോഷങ്ങളുമൊക്കെ പങ്കുവച്ച് രേണു എത്താറുണ്ട്.

ഇപ്പോഴിതാ മറ്റൊരു ഗോസിപ്പ് കൂടി രേണുവിന്റെ പേരില്‍ പ്രചരിക്കുകയാണ്. കള്ള് കുടിച്ചും നേവല്‍ കാണിച്ചും ബാറില്‍ ഡാന്‍സ് ചെയ്തതിന് ദുബായ് പോലീസ് രേണുവിനെ അറസ്റ്റ് ചെയ്തു എന്നുള്ള തരത്തിലാണ് പ്രചരിക്കുന്നത്. നിരവധി യുട്യൂബ് ചാനലുകള്‍ രേണു അറസ്റ്റിലായി എന്നുള്ള തരത്തില്‍ വീഡിയോകള്‍ ഇറക്കി പ്രചരിപ്പിക്കുകയും ചെയ്തു. എന്നാല്‍ സത്യാവസ്ഥ അതല്ലെന്നും തന്നെ ഒരു ദുബായ് പോലീസും അറസ്റ്റ് ചെയ്തിട്ടില്ലെന്നും താന്‍ ഏറ്റെടുത്ത ജോലി ചെയ്യാനാണ് വന്നതെന്നും അത് ഭംഗിയായി ചെയ്യുന്നുണ്ടെന്നും രേണു വ്യാജ വാര്‍ത്തകളോട് പ്രതികരിച്ച് പറഞ്ഞു.

Continue Reading
To Top