latest news
ഭര്‍ത്താവിനെ കണ്ടപ്പോള്‍ അച്ഛനെപ്പോലെ തോന്നി; ഷീലു
ചുരുങ്ങിയ കാലം കൊണ്ട് മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് ഷീലു എബ്രഹാം. മംഗ്ലീഷ്, ഷീ ടാക്സി,പുതിയ നിയമം,ആടുപുലിയാട്ടം,പട്ടാഭിരാമന്,ശുഭരാത്രി തുടങ്ങി നിരവധി ചിത്രങ്ങളില കഥാപാത്രങ്ങളിലൂടെ ഷീലു ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. വീട്ടിലെ കൃഷിപണിയും പാചകവും മേക്കപ്പ് ടിപ്സുമൊക്കെ പരിചയപ്പെടുത്തുന്നതിനായി യൂട്യൂബ് ചാനലും ഷീലു ആരംഭിച്ചിരുന്നു.
ഇപ്പോള്‍ ഭര്‍ത്താവിനെ കണ്ടതിനെക്കുറിച്ചാമ് താരം പറയുന്നത്. അച്ഛന് കര്‍ക്കശക്കാരനായതിനാല്‍ പ്രണയാഭ്യര്‍ത്ഥനകള്‍ വരുമ്പോള്‍ എനിക്ക് പേടിയായിരുന്നു. അങ്ങനെയിരിക്കെയാണ് ഞാന്‍ അദ്ദേഹത്തെകാണുന്നത്. അദ്ദേഹം പ്രായത്തില്‍ എന്നേക്കാള്‍ മൂത്തയാളാണ്. എയര്‍പോര്‍ട്ടില്‍ വെച്ച് എന്നെ കണ്ടതാണ് അദ്ദേഹം. മോള് എവിടെ പോകുന്നു എന്ന് ചോദിച്ചു. അദ്ദേഹത്തിന്റെ ആ ഇടപെടലില്‍ നിന്നാണ് എനിക്ക് സ്നേഹം തോന്നിയത്. പേടിയില്ലാതായി. നമ്മളെ കെയര്‍ ചെയ്യുന്ന ആള്. എനിക്ക് ഒരു സ്പേസ് തന്നു. പ്രണയമല്ല എനിക്ക് തോന്നിയത്. കംഫര്‍ട്ടബിള്‍ ആയി. എന്റെ സമപ്രായക്കാരെല്ലാം പ്രൊപ്പോസ് ചെയ്യുമ്പോള്‍ എനിക്ക് അണ്‍കംഫര്‍ട്ടബിള്‍ ആയിരുന്നു. ഇദ്ദേഹത്തെ കണ്ടപ്പോള്‍ എനിക്ക് അച്ഛനെ പോലെയോ മറ്റോ തോന്നി. എന്നെ ടേക്ക് കെയര്‍ ചെയ്യാന്‍ പറ്റുന്ന വ്യക്തി. അങ്ങനെ സംസാരം തുടങ്ങി. പിന്നീട് വിവാഹത്തെക്കുറിച്ച് സംസാരിച്ചു. എന്നെ അറിയിക്കാതെ അദ്ദേഹം എന്റെ സഹോദരനുമായി സംസാരിച്ചു. വീട്ടുകാര്‍ക്ക് ആദ്യം താല്പര്യമുണ്ടായിരുന്നില്ല. അദ്ദേഹം അന്ന് ട്രാവല്‍ ചെയ്യുന്ന ബിസിനസുകാരനാണ്. പിന്നീട് അദ്ദേഹത്തെക്കുറിച്ച് അന്വേഷിച്ചു. അങ്ങനെ വിവാഹം നടന്നെന്നും ഷീലു എബ്രഹാം പറയുന്നു.
