latest news
ഉറങ്ങാന്‍ പോലും സാധിക്കുന്നില്ല; തന്റെ രോഗാവസ്ഥയെക്കുറിച്ച് അജിത്
തമിഴ് സിനിമ ലോകത്ത് തലയെന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന നായക നടനാണ് അജിത്. സൂപ്പര്‍ സ്റ്റാറുകളും അഭിനയ കുലപതികളുമുണ്ടായിട്ടും അജിത്തിന്റെ പ്രേക്ഷകപ്രീതി എന്നും ഒരുപടി മുന്നില്‍ തന്നെ നിന്നു. അതിന് ഒരു കോട്ടവും ഇക്കാലമത്രയും സംഭവിച്ചട്ടില്ലയെന്നതും ശ്രദ്ധേയമാണ്.
വിവാദങ്ങളോടെന്നും കൃത്യമായ അകലം പാലിച്ചിരുന്നു താരം. തനിക്ക് ഇഷ്ടപ്പെട്ട കാര്യങ്ങള്‍ പൂര്‍ണതയില്‍ ചെയ്യുന്നതില്‍ എന്നും അജിത് സംതൃപ്തി കണ്ടെത്തിയിരുന്നു. അതുകൊണ്ട് തന്നെയാകാണം വ്യക്തി ജീവിതത്തിലും അതേ അച്ചടക്കം പാലിക്കാന്‍ അദ്ദേഹത്തിന് സാധിച്ചത്. ഇതിന് പങ്കാളി ശാലിനിയുടെ പിന്തുണയും വലുതാണ്.
ഇപ്പോള്‍ തന്റെ അസുഖത്തെക്കുറിച്ച് പറയുകയാണ് താരം. തനിക്ക് ഇന്‍സോമ്നിയ ആണെന്ന് അജിത് കുമാര്‍ തുറന്നു പറഞ്ഞത്. ”എനിക്ക് ഉറങ്ങാന്‍ ബുദ്ധിമുട്ടുണ്ട്. നാല് മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങാന്‍ സാധിക്കില്ല. വിമാനയാത്രയ്ക്കിടേയും വളരെ കുറച്ച് മാത്രമേ വിശ്രമിക്കാറുള്ളൂ” എന്നാണ് അജിത്ത് പറയുന്നത്. തനിക്കിപ്പോള്‍ സിനിമകളും വെബ് സീരീസുകളുമൊന്നും കാണാനും അതിനാല്‍ സാധിക്കാറില്ലെന്നും അജിത്ത് പറയുന്നു.
