Videos
Patriot Teaser: മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചുള്ള ഓപ്പറേഷന്; മലയാളത്തിന്റെ വിക്രം ആകുമോ ‘പാട്രിയോട്ട്’
Published on
Patriot Teaser Reaction: ട്വന്റി 20 ക്കു ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ‘പാട്രിയോട്ട്’ രാജ്യസ്നേഹത്തിന്റെ കഥയാണ് പറയുന്നത്. രാജ്യത്തിനു വേണ്ടി സേവനം ചെയ്ത രണ്ട് കഥാപാത്രങ്ങളാണ് മമ്മൂട്ടിയുടേതും മോഹന്‍ലാലിന്റേയും. ചിത്രത്തിന്റെ ടീസറില്‍ നിന്ന് വ്യക്തമായ ചില കണ്ടെത്തലുകള്‍ ഇങ്ങനെ:
മഹേഷ് നാരായണന് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘പാട്രിയോട്ട്’ 2026 വിഷു റിലീസ് ആയാകും തിയറ്ററുകളിലെത്തുക. ആന്റോ ജോസഫ്, കെ.ജി അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. സി.ആര്.സലീം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവര്‍ സഹ നിര്‍മാതാക്കള്‍. സുഷിന് ശ്യാം ആണ് സംഗീതം. ക്യാമറ മനുഷ് നന്ദന്.
