latest news
അമ്മു എപ്പോഴും എന്റെ കൂടെ തന്നെയായിരിക്കണം എന്നായിരുന്നു; സിന്ധു കൃഷ്ണ
ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന്‍ കൃഷ്ണ കുമാറിന്റെ കുടുംബം. അച്ഛനും അമ്മയും മക്കളും എല്ലാം സോഷ്യല്‍ മീഡിയിയല്‍ ഏറെ സജീവമാണ്. എല്ലാവര്‍ക്കും സ്വന്തമായി യൂട്യൂബ് ചാനലും ഉണ്ട്.
ഇതില്‍ അഹാന നായികയായി സിനിമയില്‍ രംഗപ്രവേശനം ചെയ്തു. ഇാഷാനിയും ദിയയും ഹന്‍സികയും എല്ലാം സോഷ്യല്‍ മീഡിയയിലെ മിന്നും താരങ്ങളാണ്. അമ്മ സിന്ധുവാകട്ടെ എന്നും മക്കള്‍ക്കൊപ്പമാണ്. ഇപ്പോള്‍ ദിയ കൃഷ്ണ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയിരിക്കുകയാണ്.
ഇപ്പോഴിതാ ഓമിയുടെ പുതിയ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് സിന്ധു കൃഷ്ണ. എപ്പോഴും ഓമിക്കൊപ്പം ആയിരിക്കാനാണ് ഓസിക്ക് (ദിയ കൃഷ്ണ) ഇഷ്ടം. ഓസി അത് നന്നായി ആസ്വദിക്കുന്നുണ്ട്. ഓസിയുടെ കരുതല്‍ കാണുന്നതില്‍ എനിക്ക് വളരെ സന്തോഷമുണ്ട്. അമ്മു (അഹാന) ജനിച്ചപ്പോള്‍ ഞാനും അങ്ങനെ തന്നെയായിരുന്നു. അമ്മു എപ്പോഴും എന്റെ കൂടെ തന്നെയായിരിക്കണം എന്നായിരുന്നു. ഞാന്‍ വളരെ പൊസസീവുമായിരുന്നു. നമ്മളോട് കുട്ടിക്ക് തോന്നുന്ന ഒരു അറ്റാച്ച്‌മെന്റുണ്ടല്ലോ, അത് ആദ്യമായി അനുഭവിക്കുമ്പോള്‍ വല്ലാത്തൊരു ഫീല്‍ ആണ്. എപ്പോഴും കുഞ്ഞിനെ കൈയിലെടുക്കാന്‍ തോന്നും. ഓസിയും ഇപ്പോള്‍ അത് എക്‌സ്പീരിയന്‍സ് ചെയ്തുകൊണ്ടിരിക്കുകയാണ്. വേറൊന്നും ചിന്തിക്കാതെ എപ്പോഴും കുഞ്ഞിനൊപ്പമാണ് ഓസി. അവര്‍ തമ്മിലുള്ള ബോണ്ട് സ്‌ട്രോങ്ങ് ആകുന്ന സമയമാണ്. കുഞ്ഞിന് സുഖമില്ലാതെ കുറച്ചുനാള്‍ കിടന്നത് കൊണ്ട് ഇപ്പോള്‍ അധികം ശ്രദ്ധ വേണം എന്നും സിന്ധു പറയുന്നു.
