Connect with us

Screenima

latest news

ഹൃദയഭേദകം; കുറിപ്പുമായി ഐശ്വര്യ രാജേഷ്

തെന്നിന്ത്യന്‍ സിനിമ ലോകത്തെ സജീവ സാനിധ്യങ്ങളില്‍ ഒരാളാണ് ഐശ്വര്യ രാജേഷ്. തമിഴിലും തെലുങ്കിലും ഒരുപിടി മികച്ച വേഷങ്ങള്‍ അവതരിപ്പിച്ച് പ്രേക്ഷക പ്രശംസ നേടിയ താരം ഹിന്ദിയിലും മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്.

അഭിനേതാവ് എന്നതിലുപരി സാമൂഹികപരമായ വിഷയങ്ങളിലൊക്കെ ഇടപെടുകയും പ്രതികരിക്കുകയും ചെയ്യുന്ന നടി കൂടിയാണ് ഐശ്വര്യ.

ഇപ്പോഴിതാ നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു പോസ്റ്റാണ് ശ്രദ്ധേയമായി മാറുന്നത്. ചെന്നൈ ന?ഗരത്തില്‍ മഴയത്ത് തെരുവോരത്ത് കിടന്നുറങ്ങുന്ന ഒരു കൂട്ടം മനുഷ്യര്‍ക്ക് പുതപ്പ് നല്‍കി മാതൃകയാവുകയാണ് ഐശ്വര്യ രാജേഷ്. കിടന്ന് ഉറങ്ങുന്നവരെ ഉണര്‍ത്താതെ അവരുടെ ദേഹത്ത് പുതപ്പ് പുതപ്പിക്കുന്ന ഐശ്വര്യയുടെ പ്രവൃത്തിയ്ക്ക് കൈയടിക്കുകയാണ് സോഷ്യല്‍ മീഡിയ.

നടി പങ്കുവച്ച വിഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായത്. ‘കഴിഞ്ഞ ദിവസം ഞാന്‍ തെരുവിലൂടെ നടക്കുകയും അവിടെ ജീവിക്കുന്ന മനുഷ്യരുമായി സംസാരിക്കുകയും ചെയ്തു. നിസഹായരായ മനുഷ്യര്‍, സ്ത്രീകള്‍, കുഞ്ഞുങ്ങള്‍, പ്രായമായവര്‍… ആ കാഴ്ച ഹൃദയഭേദകമായിരുന്നു.

Continue Reading
To Top