latest news
രണ്ട് രൂപയുടെ സോഡയും കുടിച്ച് ദിവസങ്ങളോളം ഞാന്‍ കിടന്നിട്ടുണ്ട്; രഞ്ജു രഞ്ജിമാര്‍
Published on
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് രഞ്ജു രഞ്ജിമാര്‍. സിനിമാ മേഖലയില്‍ ഏറെ സജീവമാണ് രഞ്ജു.
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് താരം. ജീവിതത്തില്‍ ഒരുപാട് വെല്ലുവിളികള്‍ നേരിട്ടാണ് ട്രാന്‍സ് വ്യക്തിയായ രഞ്ജു രഞ്ജിമാര്‍ ഇന്ന് കാണുന്ന നിലയിലേക്ക് എത്തിയത്.
ഇപ്പോള്‍ തന്റെ ജീവിതം പറയുകയാണ് രഞ്ജു. സെന്റ് തെരേസാസ് കോളേജിന് മുന്നില്‍ രണ്ട് രൂപയുടെ സോഡയും കുടിച്ച് ദിവസങ്ങളോളം ഞാന്‍ കിടന്നിട്ടുണ്ട്. അതേ സെന്റ് തെരേസാസ് കോളേജില്‍ പിന്നീട് ഞാന്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായി കയറി. കമ്യൂണിക്കേറ്റീവ് സ്‌കില്‍ ഡെവലപ്പ്‌മെന്റ് കോഴ്‌സും അതേ കോളേജില്‍ നിന്ന് പഠിച്ചു. എല്ലാം കര്‍മ്മയാണ്. എല്ലാം എന്നെ കൊണ്ട് ഏതോ ഒരു ശക്തി ചെയ്യിപ്പിക്കുകയായിരുന്നു ഇതുവരെ രഞ്ജു പറയുന്നു.
