latest news
കാമുകന്റെ അമ്മ മരിച്ചതിന് കാരണം ഞാനാണെന്ന് പറഞ്ഞു; ഏയ്ഞ്ചലിന് മരിയ
ബിഗ് ബോസ് മലയാളം അഞ്ചാം പതിപ്പിലെ മത്സരാര്‍ത്ഥിയായിരുന്നു എയ്ഞ്ചലിന്. ഷോയില്‍ അധിക നാള് തുടരാന്‍ സാധിച്ചില്ലെങ്കിലും പ്രേക്ഷക മനസില്‍ ഇടം നേടാന്‍ താരത്തിന് സാധിച്ചിരുന്നു.
ഒമര്‍ ലുലു ചിത്രം നല്ല സമയത്തിലൂടെയാണ് എയ്ഞ്ചലിന് ശ്രദ്ധേയയാകുന്നത്. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് താരം നടത്തിയ ചില പ്രസ്താവനകള്‍ ഏറെ കോളിളക്കം സൃഷ്ടിക്കുകയും ചെയ്തിരുന്നു.
ഇപ്പോള്‍ കാമുകനുമായുള്ള ബന്ധം പിരിഞ്ഞതിനെക്കുറിച്ച് പറയുകയാണ് താരം.
2021 ലാണ് ഞാനും അവനും പരിചയപ്പടുന്നത്. അവന് ആ സമയത്ത് വിവാഹിതനാണ്. പക്ഷെ സെപ്പറേറ്റഡാണ്. ഡിവോഴ്സ് കേസിന്റെ കാര്യങ്ങള്‍ നടന്ന് കൊണ്ടിരിക്കുകയായിരുന്നു. എനിക്ക് പുള്ളിയുമായി പേഴ്സണലി കണക്ഷനായി. 2022 ലൊക്കെ എനിക്ക് പുള്ളിയോട് ഒരു ഇഷ്ടം തോന്നിത്തുടങ്ങി. ഡിവോഴ്സ് സമയത്ത് അവന് ഡിപ്രഷന് പോലെയായിരുന്നു. 2023 ലാണ് ഞാന്‍ ഇഷ്ടം പറയുന്നത്. ആളുടെയും എന്റെയും വീട്ടില്‍ അങ്ങനെ പരസ്പരം അറിയില്ലായിരുന്നു. ഞങ്ങള്‍ ലിവ് ഇന്‍ റിലേഷനിലായിരുന്നു. ബിഗ് ബോസില്‍ ഞാന്‍ ശുപ്പൂട്ടന് എന്ന് പറഞ്ഞിരുന്നത് അവനെയാണ്. അവനെ പോലെ ഞാന്‍ എന്നെ സ്നേ?ഹിച്ചിരുന്നില്ല. ഒരിക്കല്‍ ഈ കാമുകന്റെ വീട്ടില്‍ പോയി താന്‍ പ്രശ്നമുണ്ടാക്കിയിട്ടുണ്ടെന്നും ഏയ്ഞ്ചലിന് മരിയ പറയുന്നു. പ്രശ്നമുണ്ടാക്കാന്‍ പോയതല്ല. പക്ഷെ പ്രശ്നമായപ്പോള്‍ അവിടെയുണ്ടായിരുന്ന പൂച്ചട്ടി ഞാന്‍ എറിഞ്ഞ് പൊട്ടിച്ചു. അങ്ങനെ ഞങ്ങള്‍ ബ്രേക്കപ്പായി. രണ്ട് മാസം കഴിഞ്ഞ് അവന്റെ മമ്മി ആത്മഹത്യ ചെയ്തു. സാമ്പത്തിക പ്രശ്നമായിരുന്നു കാരണം. പെട്ടെന്ന് കേട്ടപ്പോള്‍ എനിക്ക് ഉള്‍ക്കൊള്ളാന്‍ പറ്റിയില്ല. ഞാന്‍ രണ്ട് മാസം മുമ്പ് വീട്ടില്‍ വന്ന് പ്രശ്നമുണ്ടാക്കിയതാണ് ഇതിന് കാരണമെന്ന് ചിലര്‍ കണക്ട് ചെയ്തു. പക്ഷെ ഒരിക്കലും അല്ല. അമ്മയോട് ഞാന്‍ അന്നുണ്ടായ പ്രശ്നത്തെക്കുറിച്ച് പറഞ്ഞ് തീര്‍ത്തതാണ്.
