latest news
ഞങ്ങള്‍ രണ്ട് പേരുടെയും ഫാമിലി. തീര്‍ത്തും വ്യത്യസ്തരാണ്; ദിയ പറയുന്നു
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ കൃഷ്ണ. ആരാധകര്‍ക്കായി എന്നും തന്റെ ചിത്രങ്ങളും വീഡിയോയും എല്ലാം താരം പങ്കുവെക്കാറുമുണ്ട്.
നടന്‍ കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകളാണ് ദിയ. അഹാനയാണ് ദിയയുടെ മൂത്ത സഹോദരി. മികച്ചൊരു മോഡലും ഡാന്‍സറും കൂടിയാണ് ദിയ. സോഷ്യല്‍ മീഡിയ ഇന്‍ഫല്‍വന്‍സര്‍ കൂടിയാണ് ദിയ.
ഇപ്പോള്‍ അശ്വിന്റെ കുടുംബത്തെക്കുറിച്ചാണ് ദിയ സംസാരിക്കുന്നത്. അശ്വിന്റെ കുടുംബം പരമ്പരാ?ഗത രീതിയില്‍ ജീവിക്കുന്നവരാണ്. ഇപ്പോഴും അവിടെ ഭക്ഷണം കഴിക്കുന്നത് തറയിലിരുന്നാണ്. അത് ബോഡിക്ക് നല്ലതാണ്. എന്റെ അച്ഛനും പണ്ട് തറയിലിരുന്ന് കഴിക്കാന്‍ പറയുമായിരുന്നു. ഞാന്‍ ഇവന്റെ വീട്ടില്‍ പോകുമ്പോള്‍ എനിക്കൊരു കസേര തരുമോ തറയിലിരുന്ന് കഴിക്കാന്‍ പറ്റില്ലെന്ന് പറയുമായിരുന്നു. ഞാന്‍ സോഫയില്‍ കയ്യും കാലും പൊക്കി കയറ്റി ഇരുന്ന് കഴിക്കും. ഇവന്‍ പലപ്പോഴും സോഫയുടെ താഴെ ഇരുന്നാണ് കഴിക്കാറ്. നോര്‍ത്ത് സൗത്ത് പോലെയായിരുന്നു ഞങ്ങള്‍ രണ്ട് പേരുടെയും ഫാമിലി. തീര്‍ത്തും വ്യത്യസ്തരാണ് എന്നും ദിയ പറയുന്നു.
