Connect with us

Screenima

latest news

ഇപ്പോള്‍ എനിക്ക് പ്രണയമില്ല; രഞ്ജു പറയുന്നു

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് രഞ്ജു രഞ്ജിമാര്‍. സിനിമാ മേഖലയില്‍ ഏറെ സജീവമാണ് രഞ്ജു.

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് താരം. ജീവിതത്തില്‍ ഒരുപാട് വെല്ലുവിളികള്‍ നേരിട്ടാണ് ട്രാന്‍സ് വ്യക്തിയായ രഞ്ജു രഞ്ജിമാര്‍ ഇന്ന് കാണുന്ന നിലയിലേക്ക് എത്തിയത്.

ഇപ്പോള്‍ പ്രണയത്തെക്കുറിച്ചാണ് രഞ്ജു പറയുന്നത്. ഇപ്പോള്‍ എനിക്ക് പ്രണയമില്ല. അതിലൊന്നും എനിക്ക് വിശ്വാസമില്ലാതായിപ്പോയി. പണ്ടത്തെ പോലെയല്ല. ഇപ്പോള്‍ ഒന്ന് പോയാല്‍ മറ്റൊന്ന് എന്ന ഓപ്ഷനാണ്. അതെനിക്ക് അനുഭവമുള്ളത് കൊണ്ടാണ് ഞാന്‍ പറയുന്നത്. നല്ല സൗഹൃദങ്ങള്‍ ഉണ്ട് എന്ന് വിചാരിച്ചിരുന്നു, എനിക്കൊരു പ്രൊട്ടക്ഷനായും സപ്പോര്‍ട്ടായും ഉണ്ടാകുമെന്നും ഏത് സമയത്തും ആശ്രയിക്കാന്‍ പറ്റുന്ന ഗ്യാങ്ങാണ് എന്ന് വിചാരിച്ചിരുന്ന സ്ഥലത്ത് നിന്നൊക്കെ എനിക്ക് അടി കിട്ടിയിട്ടുണ്ട്. അടി കിട്ടുക എന്നതിലുപരി ചില വാക്കുകള്‍ കൊണ്ട് നമ്മളെ പരിഹസിക്കുന്നുണ്ട്. അത് തിരിച്ചറിയാന്‍ കുറേ വൈകിപ്പോയി എന്നും രഞ്ജു പറയുന്നു.

Continue Reading
To Top