Connect with us

Screenima

latest news

നിറത്തിന്റെ പേരില്‍ കളിയാക്കല്‍ നേരിട്ടു; ചന്തു സലിംകുമാര്‍

മഞ്ഞുമ്മല്‍ ബോയ്സ് എന്ന ചിത്രത്തിലെ ‘ലൂസ് അടിക്കടാ’ എന്ന ഒരൊറ്റ ഡയലോഗ് കൊണ്ട് പ്രേക്ഷക ഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടിയ നടനാണ് ചന്തു സലിംകുമാര്‍. ഇടിയന്‍ ചന്തു, നടികര്‍, ഇപ്പോള്‍ തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന പൈങ്കിളി എന്നീ ചിത്രങ്ങളില്‍ ചന്തു സലിം കുമാറിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു

നിറത്തിന്റെ പേരില്‍ കളിയാക്കലുകള്‍ നേരിട്ടിട്ടുണ്ടെന്ന് ചന്തു പറയുന്നു. നടനാകണമെന്ന് പറയുമ്പോള്‍ പലരും കളിയാക്കിയിട്ടുണ്ട്. എന്നാല്‍ തന്റെ കാമുകി നല്‍കിയ ആത്മവിശ്വാസമാണ് തന്നെ നടനാക്കിയതെന്നും ചന്തു സലിംകുമാര്‍ പറയുന്നു

ചെറുപ്പത്തില്‍ രൂപത്തിന്റെ പേരില്‍ ഒരുപാട് കളിയാക്കലുകള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. കാണാന്‍ കൊള്ളില്ല എന്ന് കേട്ട് വളര്‍ന്ന ഒരാള്‍ ആയതിനാല്‍ നടനാകാന്‍ കഴിയില്ലെന്നാണ് കരുതിയത്. നടനാകാന്‍ സൗന്ദര്യം വേണം എന്നൊരു ചിന്തയുണ്ട്. അത് കേട്ട് കേട്ട് കേട്ടാണ് വളര്‍ന്നാണ്. നടനാകണം എന്ന് പറയുമ്പോള്‍ തമിഴ് സിനിമയില്‍ ഭാവിയുണ്ട് എന്നാകും പറയുക. അത് ഞാന്‍ രക്ഷപ്പെടണം എന്നു കരുതി പറയുന്നതല്ല. കറുത്തവനാണ്, കറുത്തവര്‍ തമിഴ് സിനിമയിലാണ് വരേണ്ടത് എന്നൊരു പൊതുബോധത്തിന്റെ ഭാഗമാണ്” എന്നാണ് ചന്തു പറയുന്നത്.

Continue Reading
To Top