latest news
ഈറനണിഞ്ഞ് ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില
Published on
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

അഭിനയ മികവുകൊണ്ടും അഭിപ്രായ പ്രകടനങ്ങള്‍കൊണ്ടും മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് നിഖില. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലെ ചിത്രങ്ങളിലും നിഖില തന്റെ സ്ഥാനമറിയിച്ചു കഴിഞ്ഞു.

ഭാഗ്യദേവത എന്ന ജയറാം ചിത്രത്തിലൂടെയാണ് നിഖിലയുടെ സിനിമ അരങ്ങേറ്റം. ലവ് 24×7ല്‍ ദിലീപിന്റെ നായികയായി രണ്ടാമത്തെ ചിത്രം. പിന്നീടിങ്ങോട്ട് ശ്രദ്ധേയമായ ഒരുപിടി നല്ല വേഷങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച് മോളിവുഡില്‍ നിഖില തന്റെ സ്ഥാനമുറപ്പിച്ചു
